ജീവിതശൈലി രോഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു അസുഖമാണ് രക്തസമ്മർദ്ദം. അതുപോലെതന്നെ ഹൈപ്പർ ടെൻഷൻ. ശ്രദ്ധിക്കാതെ ഇരുന്നാൽ വളരെ വേഗം ഗുരുതര അവസ്ഥയിൽ എത്തുന്ന ഒന്നാണ് രക്തസമ്മർദ്ദം. ഹൃദയം ചുരുങ്ങി രക്തം പമ്പ് ചെയുമ്പോൾ രക്തക്കുഴലുകളിൽ അനുഭവിക്കുന്ന സമർദ്ധമാണ് രക്തസമ്മർദ്ദം. ഹൃദയമിടിപ്പിന്റെ ശക്തി രക്തക്കുഴലുകളിൽ രക്ത ഓട്ടത്തിന്റെ.
തടസ്സമില്ലായ്മ ശരീരത്തിലെ രക്തത്തിന്റെ അളവ് എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ്. ഇതിന്റെ അളവ് ഏറിയും കുറഞ്ഞും കാണപ്പെടുന്നത്. ചെറുതും വലുതുമായ രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാവുക കൊഴുപ്പ് അടിഞ്ഞു കൂടുക. ശക്തി ഷയിക്കുക മുതലായ കാരണങ്ങൾ കൊണ്ട് രക്തസമ്മർദ്ദം കൂടി വരാം.
ഹൃദയം രക്തത്തെ പുറത്തേക്ക് പമ്പ് ചെയ്യുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തിയിൽ വളരെയധികം സമ്മർദ്ദം നൽകുന്നുണ്ട് ഇതിനെ സിസ്റ്റോളിക് പ്രഷർ എന്നും ഹൃദയ വിശ്രമ അവസ്ഥയിലാകുമ്പോൾ രക്തക്കുഴലുകളിലെ സമ്മർദം താരതമ്യേന കുറവായിരിക്കും.
ഈ അവസ്ഥ ഡയറ്റൊളിക് പ്രഷർ എന്ന് പറയുന്നു. ശരാശരി പൂർണ ആരോഗ്യമുള്ള ഒരു വ്യക്തിയിൽ രക്ത സമ്മർദ്ദം 110/ 60 മുതൽ 120/80 വരെ ആണ്. ഈ രോഗാവസ്ഥയ്ക്ക് പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തത് രോഗം വന്നാൽ അറിയാതെ പോകാൻ കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health