ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ കൂടിയാൽ എന്തെല്ലാമാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ്. കൊളസ്ട്രോൾ അധികമാകുന്നത് കേരളത്തിലുള്ള ഒട്ടുമിക്ക ആളുകളുടെയും വലിയ പ്രശ്നമാണ്. കേരളത്തിൽ പ്രത്യേകിച്ചും ഇത് കൂടാനുള്ള പ്രധാന കാരണം നമ്മൾ എല്ലാവരും വളരെ അഭ്യസ്തവിദരാണ്. നമ്മളെല്ലാവരും തന്നെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നവരാണ്.
അതുകൊണ്ടുതന്നെ പല ആളുകളും 40 വയസ്സ് കഴിയുമ്പോൾ തന്നെ ബ്ലഡ് പരിശോധന തുടങ്ങുന്നതാണ്. ഇതിൽ ഏറ്റവും ആദ്യം തന്നെ ശ്രദ്ധിക്കുന്നത്. ഷുഗർ അതോടൊപ്പം കൊളസ്‌ട്രോൾ ആണ്. അതുമാത്രമല്ല എന്തെങ്കിലും ഒരു രോഗമായി ആശുപത്രിയിൽ ചെന്നാൽ തന്നെ എപ്പോഴും എല്ലാവരും ആവശ്യപ്പെടുന്നത് ബ്ലഡിൽ കൊളസ്ട്രോൾ ചെക്ക് ചെയ്യാമോ എന്നായിരിക്കും. എന്നാൽ ഇത് കൃത്യമായ ഇൻഫർമേഷൻ ആണോ എന്ന് കൂടി അറിയേണ്ടതുണ്ട്.
കാരണം ഈ പരിശോധിച്ചു കണ്ടുപിടിക്കുന്ന കൊളസ്ട്രോൾ എല്ലാം തന്നെ നമ്മൾ ചികിത്സച്ചു മരുന്ന് കഴിക്കേണ്ടതാണോ എന്ന സംശയം ഉണ്ടാക്കാറുണ്ട്. അതിന്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം. കൊളസ്ട്രോൾ പരിശോധിക്കുന്നതു വളരെ നല്ല കാര്യമാണ്. പലതരത്തിലുള്ള കൊളസ്‌ട്രോൾ ഉണ്ട്. Ldl ആണ് അപകടകരമായ കൊളസ്ട്രോൾ. ടോട്ടൽ കൊളസ്ട്രോൾ കൂടണത് അതിൽ തന്നെ എൽഡിഎൽ കൂടുന്നത് അപകട സാധ്യത കൂടുന്നത്.
ഇങ്ങനെ കണ്ടാൽ ഉടനെ തന്നെ മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ. പലപ്പോഴും ചോദിച്ച മേടിച്ചു മരുന്നു കഴിക്കാനാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ കൂടാനുള്ള കാരണം മനസ്സിലാക്കുന്നില്ല. കാരണങ്ങൾ മനസ്സിലാക്കി ഇത് മാറ്റിയെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണക്രമവും വ്യായാമം ഇല്ലായ്മ ആണ് ഇതിന് പ്രധാന കാരണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam