സൗന്ദര്യം വർദ്ധിപ്പിക്കുക സൗന്ദര്യം ശ്രദ്ധിക്കുക എന്നിവയിൽ അതീവ താല്പര്യമാണ് നമ്മൾ പലർക്കും. മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ എന്തെല്ലാം ചെയ്താലും കൃത്യമായി റിസൾട്ട് ലഭിക്കണം എന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയുന്ന നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല.
ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല സൗന്ദര്യം സംരക്ഷണത്തിനും മുട്ടക്ക് നല്ലൊരു പങ്ക് ഉണ്ട് എന്നാണ് ചില കാര്യങ്ങൾ പറയുന്നത്. ചർമ്മം വൃത്തിയാക്കാനും ക്ലിയർ ആക്കാനും ബ്ലാക്ക് ഹെഡ്‌സ് മുഖകുരു പാടുകൾ മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമ വളർച്ച എന്നിവയ്ക്ക് നല്ല ഉത്തമ പരിഹാരമാണ് മുട്ട. മുട്ടയുടെ വെള്ളയാണ് ഈ കാര്യത്തിൽ കേമൻ. മുട്ടയുടെ വെള്ള നൽകുന്ന ഫലം ആകട്ടെ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രകടമാകുന്നതാണ്. മുഖ കുരുവിന് കാരണമാകുന്ന ബാക്റ്റീരിയ ഇല്ലാതാക്കാൻ മുട്ടക്ക് സാധിക്കുന്നതാണ്.
എങ്ങനെയാണ് സൗന്ദര്യ സംരക്ഷണത്തിനായി മുട്ട ഉപയോഗിക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള മാത്രമായി മാറ്റിയെടുക്കുക. പിന്നീട് അത് ചെറിയ രീതിയിൽ പതപ്പിച്ചു അടിച്ചെടുക്കുക. പിന്നീട് അത് മുഖത്തും കഴുത്തിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കണ്ണിനുചുറ്റും അതുപോലെതന്നെ വായയുടെ ചുറ്റുമുള്ള ഭാഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
കുട്ടിയുടെ വെള്ളം നല്ലപോലെ മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് പതിപ്പിക്കുക. പിന്നീട് വീണ്ടും മുട്ടയുടെ വെള്ള തേച് പിടിപ്പിക്കാവുന്നതാണ്. ഞാൻ കുറഞ്ഞത് 30 മിനിറ്റ് ഇങ്ങനെ വയ്ക്കുക. പിന്നീട് ഇത് അടർത്തി മാറ്റാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു പേക്കാണ് ഇത്. ഇനി വളരെ എളുപ്പത്തിൽ തന്നെ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam