ആടുവളർത്തലിന് ധനസഹായം എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ ആർക്കും അപേക്ഷിക്കാം

ഇന്ന് ഏവരും അനുഭവിക്കുന്നതാണ് സാമ്പത്തികപ്രതിസന്ധി. കോവിഡ് സാഹചര്യത്തിൽ ഉണ്ടായി വന്ന തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും നിരവധി പേരെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട വരും ജീവിത മാർഗ്ഗം ഇല്ലാതായ വരും തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽതന്നെ പെട്ടുപോയ പ്രവാസികളും നിരവധിയാണ്.

ഇത്തരത്തിലുള്ളവർക്ക് ഉപകാരപ്രദമായ ഒരു വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. വിജയ സാധ്യത കൂടുതൽ ഉള്ള ഒരു സംരംഭമാണ് ആടുവളർത്തൽ. ചെറുകിട ബിസിനസിൽ തുടങ്ങി വൻ സമ്പന്നൻ മാരായവർ നിരവധിയാണ്. ഇത്തരത്തിലുള്ള ആടു വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്.

പരമാവധി ഒരു ലക്ഷം രൂപയാണ് സൗജന്യമായി നൽകുന്നത്. ഇതിന് മൃഗ സംരക്ഷണ വകുപ്പ് നടത്തുന്ന പരിശീലനം ലഭിച്ച ആൾ ആണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 50 സെന്റിൽ കുറയാത്ത സ്ഥലവും ഇതിന് ആവശ്യമാണ്. ഇതിനായി നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നത് അല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *