ഇനി ദോശമാവ് പൊളിക്കാതെ രണ്ടാഴ്ച വരെ സൂക്ഷിക്കാം… ഇങ്ങനെ ചെയ്തു നോക്കാം…| kitchen tips for soft dosa

ദോശമാവ് പുളിക്കാതെ തന്നെ കുറച്ചുകാലം സൂക്ഷിക്കാൻ എന്താണ് മാർഗം എന്ന് നോക്കാം. രണ്ടാഴ്ച ഇരിക്കുമ്പോൾ സാധാരണ ദോശമാവ് പുളിക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല. ഇന്ന് ഇവിടെ പറയുന്നത് ദോശമാവ് ബാറ്റർ ഒരു രണ്ടാഴ്ച വരെ പുളിക്കാതെ ഇരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ്. സാധാരണ നമ്മൾ ദോസമാവ് തയ്യാറാക്കുമ്പോൾ രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ദോശ ആയാലും ഇഡ്ഡലി ആയാലും തയ്യാറാക്കുന്ന സമയത്ത് നല്ല രീതിയിൽ പുളിച്ചു കഴിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

അതുകൊണ്ടുതന്നെ ഒട്ടുമിക്ക വീട്ടമ്മമാരും ഒന്നോ രണ്ടോ ദിവസത്തേക്കാണ് മാവ് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം എങ്കിലും ഇതുപോലെ മാവ് അരക്കേണ്ടി വരാറുണ്ട്. ഇങ്ങനെ തുടർച്ചയായി അരക്കുന്നതുകൊണ്ട് നമ്മുടെ മിക്സി ചൂടാക്കി പെട്ടെന്ന് ചീത്തയായി പോകാറുണ്ട്. ഇനി ഇങ്ങനെ ചെയ്തു നോക്കു വളരെ എളുപ്പത്തിൽ രണ്ടാഴ്ചത്തേക്ക് ഒട്ടും പുളിച്ചു പോകാതെ മാവ് സ്റ്റോർ ചെയ്ത വെക്കാൻ സാധിക്കുന്നതാണ്. വളരെ നാച്ചുറുന്ന രീതിയിൽ തന്നെയാണ് മാവ് തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ദോശമാവ് തയ്യാറാക്കാനായി ഇവിടെ എടുത്തിരിക്കുന്നത് മൂന്ന് ഗ്ലാസ് പച്ചരിയാണ്. ദോശ മാവ് ബാറ്റർ കൊണ്ട് തന്നെ ഇഡലി തയ്യാറാക്കാൻ സാധിക്കുന്നതാണ്. മൂന്ന് ഗ്ലാസ് പച്ചരിക്ക് നമുക്ക് ആവശ്യമുള്ളത് പച്ചരി എടുത്ത അതേ അളവിൽ തന്നെ അതിന്റെ പകുതി ആണ് എടുക്കേണ്ടത്. അതായത് മൂന്ന് ഗ്ലാസ് പച്ചരിക്ക് ഒന്നര ഗ്ലാസ് ഉഴുന്ന് ആണ് എടുക്കേണ്ടത്.

പിന്നീട് രണ്ട് ടേബിൾസ്പൂൺ ഉലുവ ആവശ്യമാണ്. ഇതു കൂടി ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്തുകൊണ്ട് മാവ് ഒരുപാട് പുളിച്ചു പോകില്ല. പിന്നീട് നല്ല രീതിയിൽ കഴുകിയ ശേഷം നാലഞ്ച് മണിക്കൂർ കുതിർക്കാനായി വയ്ക്കുക. ഇത് ഫ്രിഡ്ജിൽ വെച്ച് കുതിർത്ത് എടുക്കുക. ഇങ്ങനെ ചെയ്തു കൊണ്ട് തന്നെ അരയ്ക്കുന്ന സമയത്ത് മിക്സി ചൂടാവുകയില്ല. ഇങ്ങനെ ചൂടാവാത്തതുകൊണ്ട് മാവ് ഒരുപാട് പുളിച്ചു കട്ടിപ്പിടിക്കുകയും ചെയ്യുന്നില്ല. ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Resmees Curry World

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top