കിഡ്‌നിയിൽ കല്ല് മൂലം വരുന്ന വേദന ഈ കാരണം കൊണ്ടാണ്… ഇത് അറിയാതെ പോകല്ലേ..| kidney stone pain reasons

കിഡ്നിയിൽ കല്ല് ഉണ്ടാകാനുള്ള കാരണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്രദമായ ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ പറയുന്നത്. കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് അസുഖത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത് സാധാരണയായി കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ്. അതി കഠിനമായി വേദന ഉണ്ടാക്കുന്ന ഒന്നാണ് ഇത്. യുവാക്കളിലും മധ്യവയസ്‌ക്കരിലുമാണ് അധികവും ഇത് കാണുന്നത്. സർവ്വസാധാരണമായി എല്ലാ ആളുകളിലും ഇത്തരത്തിൽ കാണുന്നുണ്ട്.

ഇതു വരാനുള്ള കാരണങ്ങൾ എന്തെല്ലാം എന്ന് നോക്കാം. നമ്മുടെ ഭക്ഷണത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു വരുന്ന അവസ്ഥയിലാണ് കിഡ്‌നിയിൽ കല്ല് രൂപപ്പെടുന്നത്. അതായത് വെള്ളത്തിന്റെയും അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉള്ള മിനാറലുകളുടെയും അനുപാതത്തിൽ വരുന്ന ഏറ്റ കുറച്ചിലുകൾ കിഡ്നി സ്റ്റോൺ ഉണ്ടാവാൻ കാരണം ആക്കാറുണ്ട്. മിനറൽ അധികമായി അടിഞ്ഞുകൂടുന്നത് മൂലം കിഡ്‌നിക്ക് ഇത് ഫിൽറ്റർ ചെയ്യാൻ പറ്റാത്ത വരുന്ന അവസ്ഥ കാണാറുണ്ട്. ഇത് അടഞ്ഞുകൂടുകയും ചെറുതായി കല്ലുകളായ രൂപപ്പെടുന്ന അവസ്ഥ കാണാറുണ്ട്.

എന്നാൽ ചെറിയ കല്ലുകൾ ആണെങ്കിൽ കൂടി ഇത് സൈലന്റ് ആയി നിൽക്കാറുണ്ട്. ഇത് എപ്പോഴാണ് മൂവ് ചെയ്യുന്നത്. മൂത്രവാഹിനിയിലേക്ക് എത്തി തുടങ്ങുന്നത് ആ സമയത്താണ് വേദന വരാൻ തുടങ്ങുന്നത്. ഈ സമയത്തുള്ള വേദന എന്ന് പറയുന്നത് അതി കഠിനമായ വേദനയായിരിക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ രീതിയിൽ വെള്ളം ലഭിക്കാത്തത് മൂലം ഇത്തരത്തിൽ സ്റ്റോണ് ഉണ്ടാകുന്നതായി കാണാറുണ്ട്. അതുപോലെതന്നെ വ്യായാമം ഇല്ലായ്മ. മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ കൂടി പിടിച്ചു നിർത്തുക.

അമിതമായ വണ്ണം സ്മോക്കിംഗ് ആൽക്കഹോൾ ഇതെല്ലാം തന്നെ വൃക്കകളിൽ കല്ലുണ്ടാക്കാനുള്ള പല കാരണങ്ങളിൽ ഒന്നാണ്. പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. അതി കഠിനമായി വേദന തന്നെയാണ്. കത്തികൊണ്ട് മുറിക്കുന്നത് പോലെയുള്ള വേദന അനുഭവപ്പെടാറുണ്ട്. രാത്രിയാണ് ഇത്തരത്തിലുള്ള വേദന സാധാരണ കൂടി വരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video creedit : Convo Health

Leave a Reply

Your email address will not be published. Required fields are marked *