നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽക്കുന്ന നിരവധി ഘടകങ്ങൾ നമ്മുടെ ശരീരത്തിൽ കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യഗുണങ്ങളാണ് കാണാൻ കഴിയുന്നത്. അത്തരം ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദിവസവും എള്ള് കഴിച്ചാൽ എള്ളോളം അല്ല ആ ഗുണങ്ങൾ. ഒരു ഇത്തിരിയോളമാണ് ഉള്ളത് എങ്കിലും എളിനെ അത്ര നിസ്സാരമാക്കി കാണേണ്ട ആവശ്യം ഇല്ല. അതിന്റെ ഗുണം മറിഞ്ഞാൽ ഒരു സംഭവം തന്നെയാണെന്ന് മനസ്സിലാക്കാം. കറുത്തത് വെളുത്തത് ചുവന്നത് ഇളം ചുവപ്പ് ഉള്ളത് എന്നിങ്ങനെ പ്രധാനമായും നാല് തരത്തിലാണ് എള്ള് കാണാൻ കഴിയുക.
എള്ളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന എല്ലെണ്ണയാണ് തൈലങ്ങളിൽ വെച്ച് ഏറ്റവും പരിശുദ്ധമായത്. ഇത് ചർമ്മത്തിന് മുടിക്കും വളരെയേറെ ഗുണങ്ങൾ നൽക്കുന്നവയാണ്. ഔഷധ ആവശ്യങ്ങൾക്കും സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എള്ള് ബുദ്ധി അഗ്നി പിത്തം കഫം എന്നിവ വർധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. എള്ളെണ്ണ മറ്റു മരുന്നുകൾ കൂട്ടിച്ചേർത്ത് വിധിപ്രകാരം കാച്ചിയാൽ വിവിധ രോഗങ്ങൾ ശമിപ്പിക്കാനുള്ള കഴിവും ഇതിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കുള്ള ആഹാരങ്ങളിലെ എള്ള് കൂടി ചേർത്ത് കഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്.
ശരീരത്തിലെ ബലവും പുഷ്ടിയും ഉണ്ടാക്കുന്ന ഒന്നാണ് ഇത്. ശരീരപുഷ്ടി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നത്. നല്ലെണ്ണ ചോറിൽ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കണ്ണിന് കാഴ്ച ശരീരത്തിന് പുഷ്ടി ശക്തി തേജസ് വർദ്ധിപ്പിക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. ചർമ രോഗങ്ങൾ നശിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഞരമ്പുകൾ പുഷ്ടിപ്പെടുത്താനും ഇത് സഹായിക്കുന്നുണ്ട്. ചർമ്മത്തിന് മുടിക്ക് വിശേഷപ്പെട്ടതാണ് ഇത്.
ശരീരത്തിൽ പ്രോട്ടീൻ കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് എള്ള് അരച്ച് പാലിൽ കലക്കി ശർക്കര ചേർത്ത് കഴിച്ചാൽ വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. എള്ളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണ അപേക്ഷിച്ചു അധികം ഭയം കൂടാതെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എള്ളിൽ പലതരത്തിലുള്ള അമിനോ അമ്ലങ്ങൾ അടങ്ങിയിട്ടുണ്ട്. ഏകദേശം 20 ഓളം അമിനോ അമ്ലങ്ങൾ ചേർന്നതാണ് മനുഷ്യ ശരീരത്തിലെ മാംസ്യം. ഒരു ആഹാര പദാർത്ഥത്തിലുള്ള മാംസത്തിന്റെ അതിലുള്ള അമ്ലങ്ങളുടെ അനുപാതത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വായുടെയും തൊണ്ടയുടെയും രോഗങ്ങൾക്ക് എള്ള് പ്രതിവിധിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD