ഇങ്ങനെ ഒരു ചായക്കടി കഴിച്ചിട്ടുണ്ടോ..!! ആഹാ അടിപൊളി പലഹാരം…| Easy Evening Snack Recipe

നിമിഷ നേരം കൊണ്ട് വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ചായക്കടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നല്ല ഒരു ഈവനിംഗ് സ്നാക്സ് റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ അടുത്ത് എപ്പോഴും ഉണ്ടാവുന്ന കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല ടേസ്റ്റി ആയ സ്നാക്സ് ആണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു മീഡിയത്തിലുള്ള റോബസ്റ്റ് പഴം എടുക്കുക.

ഇത് നന്നായി ഉടച്ചെടുക്കുക. ഏത് പഴം വേണമെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് കോഴിമുട്ട ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് 2 ടേബിൾസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഏലക്ക പൊടിയും ചേർത്തു കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടെ നല്ലപോലെ മിസ്സ്‌ ചെയ്തെടുക്കുക. അതുപോലെതന്നെ പഞ്ചസാരയുടെ അളവ് എത്രയാണ് ആവശ്യം ഉള്ളത് അതിനനുസരിച്ച് ചേർത്തു കൊടുക്കാം.

പിന്നീട് ഇത് നല്ലപോലെ മിസ്സ് ചെയ്ത ശേഷം പഞ്ചസാര നന്നായി അലിഞ്ഞാൽ പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ബ്രഡ് ആണ്. ഇത് കൈവെച്ച് പൊട്ടിച്ച് ശേഷം ഇതിലേക്ക് ഇട്ടു കൊടുക്കുക. ബ്രെഡിന്റെ അളവ് എന്ന് പറയുമ്പോൾ സ്നാക്സ് ഒന്ന് ഷൈപ്പ് ചെയ്ത് എടുക്കേണ്ടതാണ്. ഇവിടെ ചെറിയ സൈസിലുള്ള ബ്രഡ് ആണ് എടുക്കുന്നത്. പിന്നീട് ഇത് നല്ലപോലെ മിസ് ചെയ്ത് എടുക്കുക.

പിന്നീട് ഇതിലേക്ക് അര കപ്പ് നാളികേരം ചേർക്കുക. പിന്നീട് കൂടെ തന്നെ എന്തെങ്കിലും നട്സ് ചേർത്തു കൊടുക്കാവുന്നതാണ്. ഇതെല്ലാം കൂടി നല്ലപോലെ മിസ്സ് ചെയ്തതിനുശേഷം ഇത് കുറേശ്ശെ എടുത്ത ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക ആണ് ചെയ്യുന്നത്. ഇത് കുറേശ്ശെ നല്ല പോലെ ഉരുട്ടി എടുക്കുക. പിന്നീട് നന്നായി ചൂടായ എണ്ണയിലേക്ക് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Recipes @ 3minutes