ഉഴുന്നു മിക്സി ജാറിൽ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ… എന്നാൽ വേഗം ചെയ്തോളൂ…

ഇന്ന് ഇവിടെ നല്ല ടേസ്റ്റി ആയിട്ടുള്ളതും അതുപോലെതന്നെ ക്രിസ്പി ആയിട്ടുള്ള ഉഴുന്നുവട എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിനായി ഒരു ഗ്ലാസ് ഉഴുന്ന് 10 മണിക്കൂർ കുതിർത്ത് എടുക്കുക. നമ്മളെല്ലാവരും തന്നെ മൂന്ന് മണിക്കൂർ അല്ലെങ്കിൽ നാലു മണിക്കൂർ ആണ് ഉഴുന്ന് കുതിർത്തു എടുക്കുക. എന്നാൽ ഒരു 10 മണിക്കൂർ ഉഴുന്നു കുതിർത്ത് എടുക്കുകയാണ് എങ്കിൽ നമുക്ക് നല്ല ടേസ്റ്റി ആയിട്ടുള്ള ഉഴുന്നുവട തയ്യാറാക്കാൻ സാധിക്കുന്നതാണ്.

നല്ല ഉഴുന്നുവട അടിപൊളി ടേസ്റ്റ് ആയി തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു മിക്സിയുടെ ജാറാണ്. ഒരു ചെറിയ ജാർ മതിയാകും. വലിയ ജാറിനേക്കാൾ ഏറ്റവും എളുപ്പത്തിൽ നല്ല സോഫ്റ്റ് ആയി അരച്ചെടുക്കാൻ സാധിക്കുക ചെറിയ ജാർ ആണ് നല്ലത്. ഇതിലേക്ക് കുറേശ്ശെയായി ഉഴുന്ന് ഇട്ടുകൊടുക്കുക. ഇതിലേക്ക് വളരെ കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.

പിന്നീട് സ്പൂണ് ഉപയോഗിച്ച് നന്നായി ഇത് സോഫ്റ്റ് ആക്കി ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മാവ് നല്ല സോഫ്റ്റ് ആയി കിട്ടുന്നതാണ്. പിന്നീട് ഉഴുന്ന് വട ഫ്രൈ ചെയ്യാനായി ഒരു പാൻ സ്റ്റവിൽ വെക്കുക. ഇതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഓയില് ഒഴിച്ച് കൊടുത്താൽ മതി. എണ്ണ നന്നായി ചൂടായി വരേണ്ടതാണ്. ഈ സമയം മാവിലേക്ക് ഒരു ചെറിയ സവാള ചെറുതായി കട്ട് ചെയ്ത് എടുത്ത് ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് കൈ വെച്ച് നന്നായി തിരുമിയെടുക്കുക. ഉപ്പ് എല്ലാ ഭാഗത്തും ചൊല്ലേണ്ടതാണ്. മാവ് റെഡിയായിട്ടുണ്ട്. പിന്നീട് ഉഴുന്നുവട തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *