ചോറ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. തലേദിവസം കുറച്ച് ചോറ് ബാക്കി ഉണ്ടാകാറുണ്ട്. നമ്മളെല്ലാവരും ഇത് വെള്ളത്തിലിട്ടു വയ്ക്കുകയാണ് പതിവ്. ഇനി ഇങ്ങനെ ചെയ്യാൻ വരട്ടെ. തലേദിവസത്തെ ചോറ് ഉപയോഗിച്ച് ഒരു ഉഗ്രൻ റെസിപ്പി നമുക്ക് തയ്യാറാക്കിയാലോ.
കുറച്ച് ചോറ് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് തൈര് കുറച്ച് വെള്ളവും കൂടി ഒഴിച്ചു കൊടുക്കുക പിന്നീട് ചെറുതായി ഒന്ന് അരച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു വലിയ സവാള ചെറുതായി ചൊപ്പ് ചെയ്ത് എടുത്തത് ചേർത്തു കൊടുക്കാവുന്നതാണ്. അതുപോലെതന്നെ പച്ചമുളക് പകുതി കീറിയ ശേഷം ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്ത് എടുക്കുക.
അതുപോലെതന്നെ കുറച്ച് കറിവേപ്പിലയും ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക. അതുപോലെതന്നെ കുറച്ചു മല്ലിയിലയും കുറച്ച് ഉപ്പും ചെറിയ ജീരകവും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഒരു സ്പൂൺ മൈദ പൊടിയും അതുപോലെതന്നെ രണ്ട് സ്പൂൺ അരിപ്പൊടിയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
പിന്നീട് എല്ലാം കൂടി മിസ്സ് ചെയ്തു കൊടുക്കുക. പിന്നീട് ഒരു അരിപ്പയെടുക്കുക. പിന്നീട് ഇതിൽ പരത്തിവെച്ച് വട ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇത് പിന്നീട് വറുത്തെടുക്കാ. വളരെ എളുപ്പത്തിൽ തന്നെ ഉഴുന്ന് ഇല്ലാതെ ഇനി ഉഴുന്നുവട തയ്യാറാക്കാം. ഞാൻ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen