എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ഉറുമാമ്പഴത്തിന്റെ തൊലിയുടെ ഗുണങ്ങളെ കുറിച്ചാണ്. പഴങ്ങളിൽ സൗന്ദര്യ റാണിമാരിൽ ഒരാളാണ് മാതള നാരങ്ങ ചുവന്നു തുടുത്ത മതളങ്ങാ കണ്ടാൽ ആരേലും ഒരു കൊതി ഉണ്ടാവുന്നതാണ്. എന്നാൽ സൗന്ദര്യത്തിന്റെ കൂടെ തന്നെ ഔഷധസമൃദ്ധവും പോഷകസമ്പുഷ്ടവുമായ ഒരു ഫലം കൂടിയാണ് ഉറുമാമ്പഴം. മാതളനാരങ്ങ നമ്മുടെ ചർമ ആരോഗ്യത്തിനും അതുപോലെതന്നെ സൗന്ദര്യത്തിനും മുടിയുടെ അഴക്കിനും എല്ലാം തന്നെ വളരെ നല്ലതാണ്.
അതുപോലെതന്നെ ഇതിന്റെ നീര് ഉപയോഗിച്ചു ഉണ്ടാക്കുന്ന സർവത്ത് മൂത്ര തടസ്സം മൂത്രശയ വീക്കം അതുപോലെതന്നെ ദഹന സംബന്ധമായും അതുപോലെതന്നെ ആസ്മയുടെ അനുബന്ധിച്ച് ഉണ്ടാകുന്ന പനി എന്നിവയെല്ലാം മാറ്റിയെടുക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. എന്നാൽ നമ്മൾ പലരും ചെയ്യുന്നത് എന്താണ്. ഇതിന്റെ ഉള്ളിലുള്ള കാമ്പ് കഴിക്കുകയും തൊലി വലിച്ചെറിയുകയും ചെയ്യും. എന്നാൽ നമ്മൾ വലിച്ചെറിയുന്ന ഈ തൊലിയും ഔഷധങ്ങളുടെ കലവറയാണ് എന്നുള്ളതാണ് സത്യം.
ഇത് പലർക്കും അറിയണമെന്നില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഈ തൊലി ഉപയോഗിച്ച് നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ തൊലി ഉണക്കി പൊടിച്ച് അതിൽ ഇത്തിരി റോസ് വാട്ടർ ചേർത്ത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുകയാണ് എങ്കിൽ ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മുഖത്ത് കറുത്ത പാടുകൾ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ ഈ പൊടി തലയിൽ തേക്കുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ വളരെ ഏറെ സഹായ്ക്കുന്നുണ്ട്. അതുപോലെതന്നെ മുഖത്ത് നല്ല മിനുസവും തിളക്കം വരാനായി മാതളനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് കുറച്ച് പാൽപ്പാടയും കടല മാവും ചേർത്ത് മുഖത്തും കഴുത്തിൽ നന്നായി പുരട്ടി ഉണങ്ങി കഴിയുമ്പോൾ കഴുകി കളഞ്ഞാൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ മുഖത്തെ കറുത്ത പാടുകളെല്ലാം മാറ്റിയെടുത്ത് മുഖം നല്ല പോലെ മിനുസമുള്ളതാക്കി മാറ്റാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.