കട്ടൻ ചായ ഉപയോഗിച്ച് നിരവധി ഗുണങ്ങളുണ്ട്. രാവിലെ ഒരു ഉന്മേഷത്തിന് കഴിക്കുന്ന ഒന്നാണ് കട്ടൻ ചായ. പലർക്കും ഇത് കഴിക്കാതെ ഒരു ദിവസം ആരംഭിക്കാൻ പോലും കഴിയാറില്ല. രാവിലെ കട്ടൻ കുടിച്ചില്ലെങ്കിൽ ആ ഒരു ദിവസം തന്നെ അസ്വസ്ഥമാക്കാൻ ആണ് പതിവ്. എന്നാൽ കട്ടൻ ചായ ഉപയോഗിച്ച് മറ്റ് നിരവധി ഗുണങ്ങൾ ഉണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കുടിക്കാൻ വേണ്ടി മാത്രമല്ല നമ്മുടെ വീട്ടിലെ പല കാര്യങ്ങൾ ചെയ്യാനും ഇത് ഉപയോഗിക്കുന്നുണ്ട്. നല്ല റിസൾട്ട് ലഭിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇതിന്റെ ഉപകാരങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
കുടിക്കാൻ അല്ലാതെ മറ്റേ എന്തെല്ലാ ആവശ്യങ്ങൾക്ക് കട്ടൻ ചായ ഉപയോഗിക്കുന്നുണ്ടോ അതിനെല്ലാം മധുരം ഇല്ലാതെ വേണം കട്ടൻ ചായ ഉണ്ടാക്കാൻ ആയിട്ട്. ആദ്യം തന്നെ ഒരു പാത്രത്തിൽ കട്ടൻ ചായ ഉണ്ടാക്കാം. ആദ്യം തന്നെ ഇവിടെ കാണിക്കുന്നത് മിറർ ക്ലീനിങ് ആണ്. നമ്മുടെ വീട്ടിലെ കണ്ണാടി ക്ലീൻ ചെയ്യാനായി കട്ടൻ ചായ ഉപയോഗിക്കാം. ഇതിനായി ഒരു പാത്രത്തിൽ കട്ടൻ ചായ എടുത്തു ഒരു തുണി അല്ലെങ്കിൽ ടിഷ്യൂ പേപ്പർ മുക്കിയ ശേഷം കണ്ണാടി തുടചു കൊടുക്കാം. കുറച്ചു കണ്ണാടി ഇതിൽ ഇരുന്നാലും കുഴപ്പമില്ല. നല്ല നനവ് കണ്ണാടിക്ക് ലഭിക്കണം.
ഇങ്ങനെ എല്ലാ ഭാഗവും തുടച്ചശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യുക. ഒരു 30 സെക്കൻഡ് വെയിറ്റ് ചെയ്ത ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ച് നല്ലപോലെ തുടച്ചെടുക്കുക. വെറുതെ ഒന്ന് തുടക്കുമ്പോൾ തന്നെ എല്ലാ പാടുകളും പോയി കിട്ടുന്നതാണ്. ന്യൂസ് പേപ്പർ ഉപയോഗിച്ച് അല്ലെങ്കിൽ മറ്റ് എല്ലാ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതിനേക്കാൾ നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഇത് ട്രൈ ചെയ്തു നോക്കാവുന്നതാണ്. അടുത്ത ഒരു വലിയ ഉപയോഗം എന്ന് പറയുന്നത്. നമ്മുടെ വീട്ടിലെ മരത്തിന്റെ ഫർണിച്ചർ തുടയ്ക്കാൻ വേണ്ടി ഈ കട്ടൻ ചായ ഉപയോഗിക്കാവുന്നതാണ്. ഒരു കാര്യം ശ്രദ്ധിക്കുക.
പോളിഷ് ചെയ്ത് ഫർണിച്ചർ മാത്രമേ ഇതുകൊണ്ട് തുടക്കുക. അതുപോലെതന്നെ ഒരുപാട് ഈർപ്പം അവിടെ നിൽക്കുന്ന പോലെ തുടക്കരുത് വെറുതെ ഒന്നു മുക്കിയ ശേഷം നന്നായി പിഴിഞ്ഞ ശേഷം തുടയ്ക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ നന്നായി തിളങ്ങുന്നതാണ്. അവിടെയുള്ള ചെളി പെട്ടെന്ന് പോയി കിട്ടും. പോളിഷ് ചെയ്യാത്തതും അതുപോലെ തന്നെ പെയിന്റ് ചെയ്യാത്തതുമായി ഫർണിച്ചർ കൾ ഇതുപയോഗിച്ച് തുടയ്ക്കരുത്. വാതിലുകളെല്ലാം തന്നെ ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks