ശരീരത്തിൽ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. കരളിന്റെ ആരോഗ്യം എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിലുള്ള കരൾ രോഗങ്ങളെ പറ്റിയും ചികിത്സ രീതികളെ പറ്റിയും ഇതിലെ പ്രധാന ചികിത്സയായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഇതിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരൾ രോഗങ്ങളിലെ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ലിവർ സിറോസിസ്.
ഇത്തരം പ്രശ്നങ്ങൾക്ക് പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഫാറ്റി ലിവർ ഡിസീസിന്‍റെ ഭാഗമായി ഉണ്ടാകുന്ന സിറോസിസ് തന്നെയാണ്. ജീവിതശൈലിയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ കൊണ്ടാണ് പ്രധാനമായും ഈ അവസ്ഥ ഉണ്ടാകുന്നത്. വ്യായാമത്തിന്റെ കുറവ് ആഹാര രീതിയിലുള്ള മാറ്റം. കാർബോഹൈഡ്രേറ്റ് ഫാറ്റ് കൂടുതലായി ഉപയോഗിക്കുന്ന ആഹാര രീതി. ഇത്തരത്തിലുള്ള പല കാരണങ്ങൾ കൊണ്ട് കരളിൽ ഫാറ്റ് നിറയുകയും ഇത് കാല ക്രമത്തിൽ മൂർച്ഛിച്ചു ലിവർ സിറോസിസിലേക്ക് മാറുകയുമാണ് ചെയ്യുന്നത്.
രണ്ടാമത്തെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് മദ്യപാനം തന്നെയാണ്. അമിതമായി മദ്യപാനം മൂലം കരളിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നു. ഇത് പിന്നീട് ലിവർ സിറോസിന് കാരണമാകുന്നു. ഇതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാരണമണ്. വയറൽ ഹെപ്പറ്റേറ്റിസ്. ഹെപ്പെട്ടെറ്റിസ് ബി, സി തുടങ്ങിയ വൈറസുകൾ കരളിനു ബാധിക്കുകയും കരളിന്റെ ആരോഗ്യ തകർക്കുകയും പിന്നീട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം ആക്കുകയും ചെയ്യുന്നു.
ഇത്തരം പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ ആദ്യം തന്നെ ഏതാണ് സ്റ്റേജ് എന്ന് കണ്ടുപിടിക്കുകയാണ് വേണ്ടത്. ഇതിനനുസരിച്ചാണ് പിന്നീട് ചികിത്സ നിർണയിക്കുന്നത്. തുടക്കത്തിൽ തന്നെ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ ജീവിതശൈലിയുടെ മാറ്റങ്ങൾ ക്രമമായ വ്യായാമങ്ങൾ ആഹാരരീതി മരുന്നുകൾ കഴിക്കുകയാണെങ്കിൽ. ദീർഘകാലം സിറോസിസ് മോശമാകാത്ത രീതിയിൽ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs