തൈറോയ്ഡ് പ്രശ്നങ്ങൾ ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ..!! ഇനിയെങ്കിലും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…| thyroid symptoms Malayalam

നമ്മുടെ ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ കാണാറുണ്ട്. ഓരോന്നിനും ഓരോ രീതിയിലുള്ള ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. നമ്മുടെ ശരീരത്തിന് അതുപോലെതന്നെ തൊണ്ടയിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഹോർമോൺ തന്നെയാണ് ഇത്. ഇതിന്റെ കൂടുതൽ അല്ലെങ്കിൽ കുറവുമായിട്ടുള്ള വ്യതിയാനം ഇന്ന് മനുഷ്യരിൽ വളരെ കൂടുതലായി കാണുന്നുണ്ട്. ഇതു വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടാകുന്നുണ്ട്. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം വളരെ കൂടുതലായി കണ്ടുവരുന്നു.

ഇതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ഇന്നത്തെ ജീവിതശൈലിയും ഭക്ഷണത്തിന്റെ മാറ്റവുമാണ്. തൈറോയ്ഡ് ബ്ലാൻഡിൽ നിന്ന് വരുന്ന ഹോർമോണാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഹോർമോൺ റിലീസ് ചെയ്തതും അതുപോലെതന്നെ കൺട്രോൾ ചെയ്യുന്നതും. ചില ആളുകൾക്ക് ഈ തൈറോയ്ഡ് ഹോർമോൺ അളവ് വളരെ കൂടുതലായി പ്രോഡ്യൂസ് ചെയ്യുന്നുണ്ട്. ഇതിനെയാണ് ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്നത്. എന്നാൽ മറ്റു ചിലർക്ക് ഈ ഹോർമോണിന്റെ അളവ് കുറഞ്ഞും വരാറുണ്ട്. ഇതിന് ഹൈപ്പോ തൈറോയ്ഡിസം എന്നാണ് പറയുന്നത്.

&;

നമുക്ക് ഇതിലെ ഏത് അവസ്ഥയിലാണ് ഉള്ളത് എന്ന് തിരിച്ചറിയാൻ ടി എസ് എച്ച് ബ്ലഡ് ടെസ്റ്റ് ചെയ്താൽ മതി. ഇതിൽ നിന്നും മുഴുവൻ കാര്യങ്ങളും അറിയാൻ സാധിച്ചില്ല എങ്കിലും പ്രവർത്തന കൂടുതലാണ് കുറവാണോ എന്നുള്ള കാര്യം മനസ്സിലാക്കാൻ സാധിക്കുന്നതാണ്. തൈറോയ്ഡ് രോഗങ്ങൾ ഉള്ളവർക്ക് ശരീരം എന്തെല്ലാം സൂചനകൾ ആണ് നിൽക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് രാവിലെ എഴുന്നേൽക്കുന്നത് മുതൽ ക്ഷീണം തുടങ്ങുകയാണ്. രാത്രി നന്നായി ഉറങ്ങിയാലും രാവിലെ ഉണരുമ്പോഴും ദിവസവും ഉള്ള കാര്യങ്ങൾ ഒന്നും ചെയ്യാൻ കഴിയാതെ എപ്പോഴും ക്ഷീണം തന്നെയായിരിക്കും. ഇങ്ങനെ സംഭവിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് അല്ലെങ്കിൽ കൂടുതൽ തന്നെയാണ് കാരണം.

അടുത്ത ലക്ഷണം എന്ന് പറയുന്നത് അമിതമായ ഭാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്. നന്നായി വ്യായാമം ചെയ്താലും കുറഞ്ഞ ഭക്ഷണങ്ങൾ കഴിച്ചാലും വണ്ണം കുറയാത്ത അവസ്ഥ കാണാറുണ്ട്. ഇത്തരത്തിൽ ഭാരം കൂടുന്നത് ഹൈപ്പോ തൈറോയ്ഡ് ലക്ഷണമാണ്. വെയിറ്റ് കുറയുന്നത് ഹൈപ്പർ തൈറോയ്ഡിസം ലക്ഷണമാണ്. അടുത്തത് കൊളസ്ട്രോളിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്. ആഹാരത്തിൽ ശ്രദ്ധിച്ചാലും മരുന്നുകൾ കഴിച്ചാലും കൊളസ്‌ട്രോൾ കൂടുതലായി തുടരുന്നത് ഹൈപ്പോ തൈറോയിഡിസമായിരിക്കാം. അതുപോലെതന്നെ കൊളസ്ട്രോൾ ലെവൽ കുറയുന്നത് ഹൈപ്പർ തൈറോയ്ഡിസമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *