നിങ്ങളെല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി വൈറ്റമിനുകളും ഉണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ എല്ലാ വൈറ്റമിന് ലഭിക്കുന്നുണ്ടോ. എല്ലാ വൈറ്റമിനുകളും ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നുണ്ടോ. ഇത്തരത്തിൽ ശരീര വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ് വൈറ്റമിൻ ബി 12. ഭക്ഷണങ്ങളിൽ ചെറിയ അളവിൽ കാണുന്ന ഓർഗാനിക് സംയുക്തങ്ങളുടെ കൂട്ടമാണ് വൈറ്റമിൻസ്. ഇത് ആവശ്യമായ ലഭിക്കുന്നില്ല എങ്കിൽ നമുക്ക് പല ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ട്.
B ഗ്രൂപ്പ് വൈറ്റമിനുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ b 12. ഈ വൈറ്റമിൻ കുറഞ്ഞാൽ നമ്മുടെ ശരീരം പല ലക്ഷണങ്ങളും കാണിച്ചു തരാറുണ്ട്. അവ ഏതെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഇത് സെൽ ഉൽപ്പാദനത്തിനും രക്തരൂപീകരണത്തിന് ആവശ്യമായ ഒരു പോഷകമാണ്. ഇത് അനീമിയ ക്ഷീണം കൈകളിലും കാൽപാദങ്ങളിലും ഉണ്ടാകുന്ന മരവിപ്പ് എന്നിവയിൽ നിന്നും ശരീരത്തെ സംരക്ഷിച്ചു നിർത്തുന്ന ഒന്നാണ്.
Dna രൂപീകരണത്തിനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റമിൻ b 12 അഭാവം. നമ്മുടെ ശരീരം ഒരിക്കലും വൈറ്റമിൻ ബി 12 സ്വാഭാവികമായ ഉൽപാദിപ്പിക്കില്ല.. വിവിധതരം ഭക്ഷണപദാർത്ഥങ്ങളിലൂടെയാണ് ഇത് ക്രമപ്പെടുന്നത്. ഗോപാലമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ b12 ചുവന്ന രക്താണുങ്ങളുടെ രൂപീകരണത്തിനും അതുപോലെതന്നെ നാഡി വ്യവസ്ഥയുടെ പ്രവർത്തനത്തിനും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ വൈറ്റമിൻ b12 അളവിൽ കുറവുണ്ടാകുന്ന ശാരീരികമായ ആരോഗ്യത്തിന് മാത്രമല്ല മാനസികമായ ആരോഗ്യത്തെ കൂടി വഷളാക്കുന്നുണ്ട്.
ഇതിന്റെ കുറവ് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നാവിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റം. നാവിന്റെ മുകളിൽ ചെറിയ കുരുക്കൾ ഉണ്ടാവുകയും ഇത് ഭക്ഷണത്തിൽ രുചി വ്യത്യാസമുണ്ടാകാനും നാവു വീർക്കാനും കാരണമാകുന്നുണ്ട്. മൌത്ത് അൾസർ വായിക്കകത്ത് പുകച്ചിൽ എന്നിവയും വൈറ്റമിൻ ബി 12 കുറവ് ലക്ഷണങ്ങളാണ്. അതുപോലെതന്നെ മറ്റൊരു ലക്ഷണമാണ് കൈകാലുകളിൽ സൂചികൊണ്ട് കുത്തുന്നത് പോലെയുള്ള വേദന അനുഭവപ്പെടുന്നത്. ഇത് നാഡി വ്യൂഹങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena