വിര ശല്യം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാം..!! കുട്ടികൾക്കും മുതിർന്നവർക്കും ഗുണം ചെയ്യും…| Home Remedies for intestinal worms

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് പൊതുവേ എല്ലാവർക്കും സ്ത്രീകൾക്കായാലും പുരുഷന്മാർക്ക് ആയാലും കുട്ടികൾക്കായാലും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് വിരശല്യം. എല്ലാവരും തുറന്നു പറയാൻ മടിക്കുന്നതും കുട്ടികൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നതും ആയ കൃമി ശല്യം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എഫക്ടീവായ സിമ്പിൾ ആയ ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് എന്താണ് ഇത് എങ്ങനെ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അതിനായി ആദ്യം ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. അതിനായി കുറച്ച് വെളുത്തുള്ളി എടുത്ത് വയ്ക്കുക. ഈ വെളുത്തുള്ളി കഴുകിയ ശേഷം നന്നായി തുടച്ചെടുക്കുക. ഇത് ഒരു തുണിയിൽ തുടയ്ക്കാവുന്നതാണ്. ഈ വെള്ളം മുഴുവനായി മാറ്റിയെടുക്കുക. ഈ വെള്ളമുണ്ടെങ്കിൽ മരുന്നു പൂത്ത് പോകാനുള്ള സാധ്യതയുണ്ട്.

വെള്ളം നന്നായി മാറ്റിയശേഷം ഇതുപോലെ ചെറിയ കഷണങ്ങളായി കട്ട് ചെയ്തു വയ്ക്കുക. പിന്നീട് ചെറിയ ക്ലീൻ ആയിട്ടുള്ള കണ്ടെയ്നറിലേക്ക് ഈ പീസ് ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് തേൻ ആണ്. ചെറുതേൻ ആണെങ്കിൽ വളരെയേറെ ഗുണം നടക്കുന്നതാണ്. വൻതേൻ ആണെങ്കിലും കുഴപ്പമില്ല. ഈ ബോട്ടിൽ നിറച്ച് ഇതിലേക്ക് തേൻ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് മഞ്ഞൾപൊടിയാണ്.

കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇപ്പോൾ തന്നെ ഉപയോഗിക്കേണ്ട. ഒരു അഞ്ചുദിവസം അടച്ചു ഉപയോഗിക്കുക. അഞ്ചുദിവസം കഴിയുമ്പോൾ വെളുത്തുള്ളി തേനിലേക്ക് നന്നായി അലിഞ്ഞു വരുന്നതാണ്. അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് രാവിലെ വെറും വയറ്റിൽ ആണ് കൊടുക്കേണ്ടത്. എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *