നമ്മുടെ എല്ലാവരുടെയും വീടുകളിൽ നിത്യവും ഉപയോഗിക്കുന്ന ഒന്നാണ് സവാള. എന്നാൽ സവാള ഒരു ഭക്ഷണമായി മാത്രമല്ല നമുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. നല്ല ഒരു ഔഷധവും അതുപോലെ തന്നെ നമ്മുടെ നിത്യ ജീവിതത്തിൽ ഉപകാരപ്പെടുന്ന ഒരുപാട് ടിപ്പു പോലും ഈ സവാളയിൽ അടങ്ങിയിട്ടുണ്ട്. അവ എന്തെല്ലാമാണ് എന്നാണ് ഈ വീഡിയോ നിങ്ങളുമായി പങ്കുവെക്കുന്നത്.
സവാള ഇല്ലാത്ത ഭക്ഷണശീലം നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. സാമ്പാർ ഉൾ പ്പെടുന്ന വെജിറ്റേറിയൻ ഭക്ഷണമായാലും നോൺ വെജ്ജ് ആയാലും സവാള നമുക്ക് വളരെ അത്യാവശ്യമാണ്. പല പേരുകളിലും ഇത് വിളിക്കാറുണ്ട്. 7000 വർഷങ്ങൾക്കു മുൻപ് തന്നെ ഉള്ളി ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. സവാള ഉല്പാദനത്തിന് ചൈനയ്ക്ക് പിന്നിൽ ഇന്ത്യ രണ്ടാമത്തെ സ്ഥാനമാണ് എന്നാണ് പറയപ്പെടുന്നത്.
ഇന്ന് ഇവിടെ പറയുന്നത് സവാളയുടെ ചില സീക്രട്ട് ഉപയോഗ രീതിയെ അതുപോലെതന്നെ ഔഷധ മൂല്യങ്ങളെ പറ്റിയുമാണ്. ഭക്ഷണം പാകം ചെയ്യാൻ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിലാണ് സവാള. സൾഫറിന്റെയും പോസെറ്റിന്റെയും സാന്നിധ്യമാണ് സവാളയ്ക്ക് ഔഷധഗുണങ്ങൾ നൽക്കുന്നത്.
കാൽസ്യം സോഡിയം പൊട്ടാസ്യം സെലിനിയം ഫോസ്‌ഫെറസ് തുടങ്ങിയ മൂലകങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്. അനുപാതക്കെതിരെ പ്രവർത്തിക്കാനുള്ള സവാളയുടെ കഴിവ് ഏറെ പ്രശസ്തമാണ്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena