ബ്ലഡ്‌ പ്രഷർ ഉണ്ടോ ഈ മൂന്നു കാര്യങ്ങൾ ചെയ്യുക… ബിപി ഇനി കുറക്കാം…| blood pressure kurakkan

ഉയർന്ന രക്തസമ്മർദ്ദം പലതരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇത് പല അപകരമായ അവസ്ഥയിലേക്ക് പിന്നീട് കാരണമാകാം. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ കൃത്യമായ രീതിയിൽ ചികിത്സിക്കാറില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എങ്ങനെയാണ് ഉയർന്ന ബിപി നിയന്ത്രിക്കുക വീട്ടിൽ നിന്ന് ചെയ്യാൻ കഴിയുന്ന ചില ടിപ്പുകൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ എന്താണ് രക്തസമ്മർദ്ദം എന്ന് നോക്കാം.

സാധാരണ രണ്ട് അളവുകളിലാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണ രീതിയിൽ പുരുഷന്മാർ 45 വയസ്സിനു മുകളിലും സ്ത്രീകളിൽ 65 വയസ്സിന് മുകളിലും ആണ് ബിപി സാധാരണ കൂടുതൽ കാണുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പല ആളുകളിലും ജീവിതപ്രശ്നങ്ങൾ ഇന്നത്തെ ജീവിത രീതി സ്‌ട്രെസ്‌ എന്നിവ മൂലം 20 25 വയസ്സ് മുതൽ തന്നെ പ്രഷർ വലിയ രീതിയിൽ തന്നെ ശരീരത്തിൽ കാണുന്നുണ്ട്. ഹൈപ്പർ ടെൻഷൻ പ്രധാനമായും രണ്ട് തരത്തിലാണ് കാണാൻ കഴിയും. ഒന്നാമത് പ്രൈമറി ഹൈപ്പർ ടെൻഷൻ. മറ്റൊന്ന് സെക്കൻഡറി ഹൈപ്പർ ടെൻഷൻ.

പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയുമ്പോൾ സാവധാനം ക്രമേണ കൂടി വരുന്ന പ്രഷറാണ്. ഇത് കൂടുതൽ പാരമ്പര്യമായി ഉണ്ടാകുന്നതാണ്. ഇതുകൂടാതെ സെക്കൻഡറി ഹൈപ്പർ ടെൻഷനാണ്. മറ്റു പല അസുഖങ്ങൾ മൂലം ഉണ്ടാകുന്ന പ്രഷർ മറ്റെന്തെങ്കിലും രോഗങ്ങൾ ഉണ്ടാവുകയും അതുകാരണമുണ്ടാകുന്ന പ്രഷറാണ് സെകണ്ടറി ഹൈപ്പർ ടെൻഷൻ. ഉദാഹരണം പറയുകയാണെങ്കിൽ ഹൃദ്രോഗം ഉള്ള ആളുകൾക്ക് ഉണ്ടാകുന്ന പ്രഷർ.

അല്ലെങ്കിൽ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ള ആളുകൾക്ക് ഇതുമൂലം ഉണ്ടാകുന്ന പ്രഷർ ഇതെല്ലാം തന്നെ ഇതിന്റെ രണ്ട് തരങ്ങളാണ്. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ കാരണങ്ങൾ അറിയേണ്ടത് ആവശ്യമാണ്. പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് മറ്റെല്ലാ ജീവിതശൈലേയ്ക്കുമുള്ള കാരണങ്ങൾ പോലെ തന്നെ പുകവലി അതുപോലെതന്നെ മദ്യപാനം പാരമ്പര്യം ജീവിതശൈലി വ്യായാമം ഇല്ലാതിരിക്കുക ഫാസ്റ്റ് ഫുഡ്‌ ധാരാളമായി കഴിക്കുന്നത് എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടുതൽ അറിയുവാൻ വീഡിയോ കാണാം. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *