മൂലക്കുരു ഉള്ളവർ അറിയേണ്ടത്… ഇനി നിങ്ങൾ തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…| Moolakkuru Maran Ottamooli

മൂലക്കുരു വളരെയേറെ അപകടകരമായ ഒരു അസുഖമല്ല. എന്നിരുന്നാലും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ മൂലക്കുരു ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പൈൽസ് ഫിഷർ ഫിസ്റ്റുല എന്നിവയെല്ലാം സാധാരണയായി അറിയപ്പെടുന്നത് പൈൽസ് എന്ന് തന്നെയാണ്. ഇതിനെയെല്ലാം മൂലക്കുരു എന്നാണ് അറിയപ്പെടുന്നത്. ഇതിനെല്ലാം ചെയ്യാവുന്ന കുറച്ചു ഒറ്റമൂലികളും അതുപോലെതന്നെ മുൻകരുതലുകളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

പ്രധാനമായി പ്രവാസികൾ പറയാൻ മടിക്കുന്ന ഒരു അസുഖമാണ് പൈൽസ് എന്ന് പറയുന്നത്. ഇതു മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് നിരവധിയാണ്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും മൂലക്കുരു ആകണമെന്നില്ല. ഇത് എന്താണെന്ന് മനസ്സിലാക്കുകയാണെന്ന് ആദ്യം വേണ്ടത്. ഇത് വരാനുള്ള കാരണം പലതാണ്. എന്നാൽ പൊതുവായി കാണാൻ കഴിയുന്നത് ദഹന പ്രശ്നം ശരിയാവാതിരിക്കുക. ശരിയായ രീതിയിൽ ശോധന ലഭിക്കാതിരിക്കുക.

മലം ഉറച്ചു പോവുകയും ഇത് പലപ്പോഴും മുക്കുകയും ചെയ്യുന്നത് ആണ് പ്രധാന കാരണം. ഈ പൈൽസ് എന്ന് പറയുന്നത് ഒരു കുരു അല്ല. മലദ്വാരത്തിന്റെ അഗ്രഭാഗത്തുള്ള ഞരമ്പുകളിൽ പുറത്തേക്ക് തടിച്ചു വരുന്ന ഒന്നാണ് പൈൽസ് എന്ന് പറയുന്നത്. മലം പോകുമ്പോൾ ചെറിയ രീതിയിൽ പൊട്ടൽ ഉണ്ടാവുകയും മലദ്വാരത്തിൽ വിള്ളൽ ഉണ്ടാവുകയും ചെയ്യുന്നതാണ് ഫിഷർ എന്ന് പറയുന്നത്. മല പോവേണ്ട വഴിയിലൂടെ പോകാതെ മറ്റൊരു വഴിയിലൂടെ പുറത്തേക്ക് പോകുന്ന അവസ്ഥയാണ്. ഇത്തരത്തിലുള്ള പ്രശ്നമാണ് ഫിസ്റ്റുല.

ഇത്തരത്തിൽ മൂന്നു തരത്തിലാണെങ്കിൽ ഇവ കാണാൻ കഴിയുക. പ്രവാസികളിൽ ഇതു കൂടാനുള്ള കാരണം ഒന്നാമത് ഭക്ഷണശീലമാണ്. അതുപോലെതന്നെ ദഹന പ്രശ്നങ്ങൾ അതുപോലെ തന്നെ മാനസിക സമ്മർദ്ദം നാല് വയറ്റിൽ നിന്ന് പോകാനുള്ള ബുദ്ധിമുട്ട്. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. ഇതിനെല്ലാം ചെയ്യാവുന്ന കുറച്ച് ഒറ്റമൂലികളും മുൻകരുതലുകളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പൈൽസ് ഫിഷർ ഫിസ്റ്റുല ഇവ മൂന്നിനും കൂടുതലായി കാണാൻ കഴിയുക ഫിഷർ ആണ്. എങ്കിലും ആളുകൾ ഇത് പൈൽസ് ആണെന്നു തെറ്റിദ്ധരിക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr