പല സ്ത്രീകളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറ്റി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. പ്രഗ്നൻസി ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു മുഹൂർത്തമാണ്. ആ ഒരു സമയത്തിലൂടെ കടന്നുപോകണമെങ്കിൽ സ്ത്രീയ്ക്ക് അതിന്റെതായ കരുത്ത് ആവശ്യമാണ്. ഇത് വളരെയേറെ ഉത്തരവാദിത്വം ഉള്ള ഒരു കാര്യമാണ്. ഒരു കുട്ടിയെ വളർത്തുന്നത് എക്സ്ട്രാ റെസ്പോൺസിബിലിറ്റി ആണ്. പ്രെഗ്നൻസി എപ്പോഴും പ്ലാൻ ചെയ്ത് ചെയ്യുന്നതാണ് എപ്പോഴും നല്ല കുടുംബ ജീവിതം നയിക്കാൻ നല്ലത്.
ഒരു സ്ത്രീ പ്രഗ്നന്റ് ആകണമെങ്കിൽ ആ ഒരു സ്ത്രീ ആരോഗ്യപരമായി ആരോഗ്യവതിയായിരിക്കണം. അതുപോലെതന്നെ ഇമോഷണലി സ്റ്റാബിൾ ആയിരിക്കണം. കാരണം പ്രഗ്നൻസിയുടെ സമയത്ത് ധാരാളം ഹോർമോൺ ചെയ്ഞ്ചസ് ഉണ്ടാകും. ഹോർമോൺ ചെഞ്ചസ് നല്ല രീതിയില് ഹാൻഡിൽ ചെയ്യാൻ കഴിവുണ്ടായിരിക്കണം അതിനവരുടെ കുടുംബത്തിന്റെ സപ്പോർട്ട് ആവശ്യമാണ്. ഇമോഷണലി ഹോർമോൺ ഇഷ്യൂസ് ഹാൻഡിൽ ചെയ്യാനുള്ള കഴിവുള്ള സമയത്താണ് പ്രഗ്നൻസി ആകുന്നത്. പിന്നീട് ആവശ്യമുള്ളത് സോഷ്യൽ സ്റ്റേബിലിറ്റി ആണ്.
ഇപ്പോഴത്തെ അവസ്ഥയിൽ നമുക്കറിയാം സിംഗിൾ പേരെന്റ് മാത്രം ജോലിക്ക് പോവുകയാണെങ്കിൽ കുടുംബജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ എല്ലാം കുടുംബങ്ങളിലും അമ്മയും അച്ഛനും ജോലിക്ക് പോകുന്ന അവസ്ഥയാണ് കാണാൻ കഴിയുക. അതുകൊണ്ടുതന്നെ ഒരു കൃത്യമായ കരിയറിൽ എത്തിയ ശേഷം മാത്രമാണ് പ്രഗ്നൻസി പ്ലാൻ ചെയ്യേണ്ടത്. അതായത് ഒരു സ്ത്രീ ഫിസിക്കലി ഇമോഷണലി സോഷ്യലിസ്റ്റബിൾ ആയ ശേഷം ആണ് പ്രെഗ്നൻസി പ്ലാൻ ചെയേണ്ടത്.
ഏതാണ് പ്രഗ്നൻസി ആക്കാനുള്ള ഏറ്റവും നല്ല സമയം ഏതാണ്. എല്ലാവർക്കും സംശയമുള്ള ഒന്നാണ്. 20 മുതൽ 30 വയസ്സിനിടയിലാണ് ഒരു ഫസ്റ്റ് പ്രഗ്നൻസി ആകാൻ ഏറ്റവും നല്ല സമയം. 22 മുതൽ 29 വയസ് വരെയാണ് ആദ്യത്തെ പ്രെഗ്നൻസിയുടെ ഏറ്റവും നല്ല വയസ്സ് എന്ന് പറയുന്നത്. 20 വയസ്സിന് താഴെയുള്ള എല്ലാ പ്രഗ്നൻസികളും ടീനേജ് പ്രഗ്നൻസി എന്നാണ് പറയുന്നത്. ഇതിന്റെ കൂടെ നിരവധി കോംപ്ലിക്കേഷൻ എപ്പോഴും ഉണ്ടാവുന്നതാണ്. ഈ ഒരു ഏജ് ഗ്രൂപ്പിൽ ആണ് ആദ്യത്തെ പ്രെഗ്നൻസി പ്ലാൻ ചെയേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam