ബിപി ഇനി എങ്ങനെ നിയന്ത്രിച്ചു നിർത്താം..!! ഈ ലക്ഷണങ്ങൾ കണ്ടാൽ തിരിച്ചറിയാം…

ബീപി എങ്ങനെ നിയന്ത്രിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് മിക്ക വീടുകളിലും ഒരാൾക്കെങ്കിലും കാണാൻ കഴിയുന്ന ഒരു പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. ബിപി അഥവാ ഹൈടെൻഷൻ. ഇത്തരത്തിൽ ഉയർന്ന രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും മരുന്നിന്റെ കൂടെ മറ്റെന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് അതുപോലെതന്നെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചും എന്തെല്ലാമാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. പണ്ടുകാലത്ത് ഉയർന്ന രക്ത സമ്മർദ്ദം പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും 20 25 പ്രായം മുതൽ തന്നെ ഹയ് ബിപി ഹൈപ്പർ ടെൻഷൻ എന്നിവ കാണാറുണ്ട്.

120/80 എന്നാണ് നോർമൽ ബിപിയുടെ അളവായി പറയുന്നത്. ഹൈപ്പർ ടെൻഷൻ അധവാ രക്ത സമ്മർദ്ദം പ്രധാനമായും രണ്ടു തരത്തിലാണ് കാണാൻ കഴിയുന്നത്. പ്രൈമറി ഹൈപ്പർ ടെൻഷൻ അതുപോലെതന്നെ സെകണ്ടറി ഹൈപ്പർ ടെൻഷൻ എന്നിവയാണ് ഇവ. പാരമ്പര്യമായി അല്ലെങ്കിൽ പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ ഉയർന്നുവരുന്ന രക്തസമ്മർദ്ദത്തെയാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. മറ്റ് എന്തെങ്കിലും അസുഖങ്ങൾ കാരണം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുകയാണെങ്കിൽ ഇതിനെ സെക്കൻഡറി ഹൈപ്പർ ടെൻഷൻ എന്നാണ് പറയുന്നത്. ഉദാഹരണത്തിന് തൈറോയ്ഡ് രോഗങ്ങൾ ഉള്ളവർ ഹൃദ്രോഗമുള്ളവർ അതല്ലെങ്കിൽ വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവർ എല്ലാവർക്കും തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ഇതുപോലെതന്നെ ഉയർന്ന രക്തസമ്മർദ്ദം വരാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുകവലിയും അതുപോലെതന്നെ മദ്യപാനവും. മറ്റൊന്നാണ് പാരമ്പര്യമായി ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ. അതുപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് ഇന്നത്തെ ജീവിതശൈലി. ഇന്നത്തെ ഭക്ഷണ രീതിയിൽ ധാരാളം ജങ്ക് ഫുഡ്‌ ഉൾപ്പെടുന്നുണ്ട്. അതുപോലെ തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഇതിന്റെ കൂടെ തന്നെ വ്യായാമമില്ലായ്മ കൂടി കൂടിച്ചേരുമ്പോൾ അമിതമായി വണത്തിന് കാരണമാകുന്നു. ഇത് പിന്നീട് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ഇതുകൂടാതെ ഉറക്കം കുറവ് മാനസികമായ സമ്മർദ്ദങ്ങൾ എന്നിവയെല്ലാം തന്നെ ഉയർന്ന രക്തസമ്മർദ്ദിനെ നയിക്കാറുണ്ട്.

ഇത്തരത്തിൽ ഉയർന്ന രക്ത സമർദ്ധം ഒരുപാട് കാലം നിലനിന്നാൽ ഇത് പിന്നീട് ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുപോലെതന്നെ പഷാഘാതം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതുപോലെ തന്നെ ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് മരുന്ന് കഴിക്കുന്നവർക്ക് മരുന്ന് കഴിക്കാതെ നിയന്ത്രിക്കാം എന്ന് കരുതുന്നവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ്. ആദ്യം തന്നെ ജീവിത ശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ ഉണ്ട്. ഇതിന്റെ ഭാഗമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എണ്ണപ്പലഹാരങ്ങൾ ബേക്കറി ഐറ്റംസ് എന്നിവയെല്ലാം ഒഴിവാക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *