ഈ ട്രിക്ക് ഒന്ന് ചെയ്താലോ…മുന്തിരി ഉപയോഗിച്ച് ഇതുവരെ ആരും അറിയാത്ത ഒരു ഐഡിയ..!!| grapes home tips

പച്ച മുന്തിരി ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ പഴ കടകളിലും സൂപ്പർമാർക്കറ്റുകളിലും ഇത് ലഭിക്കുന്നതാണ്. ഇനി ഈ പച്ച മുന്തിരി ഉപയോഗിച്ചുകൊണ്ട് തന്നെ ക്കിസ് മിസ്സ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ മുന്തിരി കുലയിൽ നിന്ന് അടർത്തിയെടുക്കുക. ചീത്തയായി മുന്തിരി മാറ്റിവെക്കാം. അങ്ങനെ എല്ലാം മുന്തിരി അടർത്തിയെടുക്കുക.

വണ്ണം കുറഞ്ഞതും വണ്ണം കൂടിയതും എടുക്കാവുന്നതാണ്. വണ്ണം കുറഞ്ഞ മുന്തിരിയാണ് കൂടുതൽ എടുക്കേണ്ടത്. വണ്ണം കൂടുതലാണെങ്കിൽ ഉണങ്ങി കിട്ടാനായി താമസം പിടിക്കും. മുന്തിരി എല്ലാം തന്നെ അടർത്തിയെടുക്കുക. പിന്നീട് ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുക്കുക അതിലേക്കു കുറച്ചു ഉപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്തശേഷം മുന്തിരി ഇതിലേക്ക് ഇട്ടു കൊടുക്കുക. ഒരു രണ്ടു മിനിറ്റ് ഈ വെള്ളത്തിൽ മുന്തിരി കിടക്കുക.

എന്നാൽ മാത്രമാണ് ഇതിൽ അടിച്ചിരിക്കുന്ന വിഷം പോയി കിട്ടുക ഉള്ളൂ. എല്ലാ മുന്തിരിയും ഇട്ട് കൊടുക്കുക. ചെറുതായി തിരുമി കൊടുക്കുക. മുന്തിരിയിലെ വിഷാംശം മാറ്റിയെടുക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. പിന്നീട് ഇത് സാധാരണ വെള്ളത്തിൽ രണ്ടുമൂന്നു പ്രാവശ്യം കഴുകിയെടുക്കുക. ഇതിലെ വെള്ളം വാർത്തി എടുക്കുക.

പിന്നീട് ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി എടുക്കുക. ഇതിലേക്ക് മുന്തിരി ഇട്ട് കൊടുക്കുക. പിന്നീട് ഇതിൽ രണ്ട് മിനിറ്റ് വെക്കുക. വെള്ളം ത്തിളക്കാതെ നോക്കേണ്ടതാണ്. പിന്നീട് ഇത് എടുത്ത ശേഷം വെയിലത്ത് വെച്ച് ഉണക്കിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen