നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള നിരവധി സസ്യജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും നമ്മെ അലട്ടാറുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിവുള്ള സസ്യങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. നമ്മുടെ ഇന്നത്തെ മാറിയ ജീവിതശൈലി അതുപോലെതന്നെ നഗരവൽക്കരണം നമുക്ക് നഷ്ടമാക്കിയ ഔഷധ ചെടികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് മുക്കുറ്റി. മുറ്റത്തൊട്ടിയിലും നിറയെ മഞ്ഞ പൂക്കളുമായി പൂത്തുനിൽക്കുന്ന മുക്കുറ്റിയുടെ വിശേഷങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ദശപുഷ്പ പെട്ട ഒരു ഔഷധസസ്യമാണ് മുക്കുറ്റി. മരുന്ന് നിർമ്മാണ യൂണിറ്റുകളാണ് ഇന്നത്തെ കാലത്ത് മുക്കുറ്റി വ്യവസായി കാര്യസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. തൊട്ടവാടിയുടെ അത്ര വേഗത്തിൽ അല്ല എങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുകുറ്റിയിലും കാണാൻ കഴിയും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുക്കുറ്റിയെ കുറിച്ചാണ് അതുപോലെതന്നെ അതിന്റെ ആരോഗ്യഗുണങ്ങളെ പറ്റിയാണ്. ചെറിയ മഞ്ഞ പൂക്കൾ ഉള്ള ഈ സസ്യം സ്ത്രീകൾക്ക് വളരെയേറെ പ്രാധാന്യമുള്ളതാണ് എന്ന് വേണം പറയാൻ.
തിരുവാതിരിക്ക് ദശപുഷ്പം ചുട്ടുക എന്ന ചടങ്ങുണ്ട്. ഇത്തരത്തിലുള്ള ദശ പുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. അതുപോലെതന്നെ കർക്കിടകമാസം ആദ്യത്തെ ഏഴു ദിവസം ഇതിന്റെ നീര് പിഴിഞ്ഞു പൊട്ട് തൊടുന്ന ചടങ്ങും കാണാൻ കഴിയും. പൂജകൾക്കു ഉപയോഗിക്കുന്ന ഒന്നു കൂടിയാണിത്. മുക്കുറ്റി സ്ത്രീകൾ തലയിൽ ചൂടിയാൽ ഭർത്താവിന് നല്ലത് പുത്രലബ്ദി തുടങ്ങിയ പലതരത്തിലുള്ള വിശ്വാസങ്ങളും കാണാൻ കഴിയും. ഇതെല്ലാം ചടങ്ങുകൾ മാത്രമല്ല. ആരോഗ്യകരമായ ശാസ്ത്ര വിശദീകരണങ്ങളും കാണാൻ കഴിയും.
തലയിൽ മുക്കുറ്റി തൊടുമ്പോൾ ഈ ഭാഗം ഉത്തേജമാവുകയും ആരോഗ്യകരമായ ഗുണങ്ങൾ ലഭിക്കുകയാണ് ചെയ്യുന്നത്. കർക്കിടക മാസത്തിൽ പ്രത്യേകിച്ച് രോഗങ്ങൾ തടയാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ആയുർവേദ പ്രകാരം ശരീരത്തിലെ വാത പിത്ത ദോഷങ്ങൾ അകറ്റാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ആയുർവേദ പ്രകാരം മൂന്ന് ദോഷങ്ങളാണ് ശരീരത്തിൽ അസുഖങ്ങൾക്കു കാരണമാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U