ഓയ്‌ലി സ്കിൻ നല്ലതാണോ..!! ഇതിനെപ്പറ്റി അറിയേണ്ടതെല്ലാം…

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നമ്മൾ ചെയ്യാറില്ല. ഇത്ര സന്ദർഭങ്ങളിൽ നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് ഓയ്‌ലി സ്കിൻ എന്ന് പറയുന്നത്. നമുക്ക് അറിയാം ഓയ്‌ലി സ്കിൻ ഉള്ളവർക്ക് മൊയ്സ്ച്ചററൈസർ കിട്ടുക എന്ന് പറയുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം എന്തെങ്കിലും ഒരു ഡീമേറിറ്റ് അല്ലെങ്കിൽ പാർശ്വഫലങ്ങൾ അലർജി തുടങ്ങിയവ ഉണ്ടാകാം. എല്ലാവരും പറയുന്ന ഒരു കാര്യമാണ് ഓയ്‌ലി സ്കിൻ മാനേജ് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ് എന്നത്. തീർച്ചയായും ഇത് നല്ല രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

എന്നാൽ നമ്മൾ പലപ്പോഴും നമ്മൾ മനസ്സിലാക്കേണ്ടത് ഇത്തരത്തിലുള്ള ചർമം കിട്ടുന്നത് ഒരു ഭാഗ്യമാണ്. കാരണം ഇത് പെട്ടെന്ന് തന്നെ പ്രായമാകില്ല. അതുപോലെതന്നെ പെട്ടെന്ന് ചുളിവ് വരില്ല. എപ്പോ നല്ല രീതിയിൽ സോഫ്റ്റ് ആയിരിക്കാൻ ഇത് സഹായിക്കുന്നു. കൂടുതൽ 30 വയസ്സ് കഴിയുമ്പോൾ മുഖത്ത് ചുളിവുകൾ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഓയ്‌ലി സ്കിൻ ആണ് എങ്കിൽ അധികം ചുളിവ് വരില്ല. ഇതാണ് ഓയ്‌ലി സ്കിന്നിന്റെ ഗുണങ്ങൾ. എന്നാൽ ഇതിന് നല്ല രീതിയിലുള്ള മെയിന്റെണൻസ് ആവശ്യമാണ്.


നമ്മുടെ ചില ശീലങ്ങളും നമ്മൾ ഉപയോഗിക്കുന്ന ചില സാധനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് ഓയ്‌ലി സ്കിന്നിന് നല്ല പെർഫെക്റ്റ് ആയി തന്നെ മാറ്റം കാണാൻ സാധിക്കുന്നതാണ്. അത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. സാധാരണ ഓയ്ലി സ്കിൻ ഉള്ള ആളുകൾ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മുഖം നല്ല ഓയിലി ആയിരിക്കും ഉണ്ടാവുക. ഇത് വെള്ളം ഉപയോഗിച്ച് കഴുകിയാൽ പോകണമെന്നില്ല. ഇതിനായി മുഖം കഴുകുന്നതിന് മുൻപ് തന്നെ ടിഷ്യു പേപ്പർ ഉപയോഗിച്ച് മുഖം തുടക്കുക.

പിന്നീട് മുഖം കഴുകാനായി ചെറുപയർ പൊടി അല്ലെങ്കിൽ കടലപ്പൊടി ഉപയോഗിക്കാവുന്നതാണ്. നമ്മുടെ മുഖത്തിന്റെ സൗന്ദര്യം ശ്രദ്ധിക്കാൻ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി. ഇങ്ങനെ താല്പര്യമില്ലാത്തവർക്ക് നല്ല ഒരു ഫേസ് വാഷ് ഉപയോഗിച്ചാൽ മതി. ഒരിക്കലും വീര്യം കൂടിയ സോപ്പ് അല്ലെങ്കിലും ഫേസ് വാഷ് ഉപയോഗിക്കരുത്. പ്രേത്യേകിച് ഓയ്‌ലി സ്കിൻ കാർ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena