നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നത് ഇന്നത്തെ ജീവിത ശൈലി ഭക്ഷണരീതി എന്നിവ തന്നെയാണ്. അതുകൊണ്ടു തന്നെ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാൻസർ എന്നത് എപ്പോഴും കരുതിയിരിക്കേണ്ട രോഗം അവസ്ഥയാണ്. പലപ്പോഴും ഇതിനെപ്പറ്റി അറിയാതെ പോകുന്നതാണ് പല തരത്തിലുള്ള അപകടങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നത്. വൻകുടലിൽ ഉണ്ടാവുന്ന ഒരു തരത്തിലുള്ള ക്യാൻസറാണ് കോളൻ കാൻസർ ദഹന നാളത്തിന്റെ അവസാന ഭാഗമാണ് വൻകുടൽ ഇവിടെയാണ് കാൻസർ ഉണ്ടാകുന്നത്.
ഇത് സാധാരണയായി പ്രായം അനുസരിച്ച് ആണ് ഇത് ഉണ്ടാവുന്നത്. എന്തൊക്കെയാണെങ്കിലും ഇത് ഏത് പ്രായത്തിൽ സംഭവിക്കാം. ഇത് സാധാരണയായി വൻ കുടലിന്റെ രൂപം കൊള്ളുന്ന പോളിപുകൾ ആയാണ് തുടങ്ങുന്നത്. എന്നാൽ കാലക്രമേണ ഇതിൽ ചിലത് വൻകുടൽ ക്യാൻസറായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പൊളിപ്പ് ചെറുതാക്കാം എങ്കിലും ഇതുവഴി പലപ്പോഴും ക്യാൻസർ സാധ്യത വർദ്ധിക്കുന്നുണ്ട്. ഇതിന് പ്രതിരോധം നിൽക്കുന്നതിനു വേണ്ടി പൊളിപ്പുകൾ ക്യാൻസർ ആയി മാറുന്നതിനു മുൻപ് തന്നെ ഇവ കണ്ടെത്തി നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.
നിങ്ങളിൽ കാൻസർ ഉണ്ടാകാം എന്നതിലേ ലക്ഷണങ്ങളിൽ ആദ്യം കാണുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിന്റെ ലക്ഷണങ്ങളിൽ ആദ്യം ഉണ്ടാവുക വയറിളക്കം അലെങ്കിൽ മലബന്ധം അല്ലെങ്കിൽ മലാശയ രക്തസ്രവം അല്ലെങ്കിൽ മലത്തിൽ രക്ത കാണുക ഗ്യാസ് അല്ലെങ്കിൽ സ്ഥിരമായി വയറുവേദന. നിങ്ങളുടെ കുടൽ നിറഞ്ഞു ഇരിക്കുന്നു എന്ന് തോന്നൽ ഉണ്ടാവുക. ബലഹീനത അല്ലെങ്കിൽ ക്ഷീണം ഭാരക്കുറവ് എന്നിവയെല്ലാം തന്നെ ഇതിന്റെ പ്രാധമിക ലക്ഷണമായി കാണുന്നത് ആണ്.
വൻകുടലിൽ ക്യാൻസർ ബാധിച്ച് പലർക്കും രോഗത്തിന്റെ ആരംഭ ഘട്ടത്തിൽ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും ഉണ്ടാവുന്നില്ല. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ സ്ഥിരമായി നിലനിൽക്കുന്നത് ആണെങ്കിൽ അത് അപകടകരമായ അവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ പലതരത്തിലുള്ള കാരണങ്ങളുമുണ്ട്. ഇതിന്റെ കൃത്യമായ കാരണം മനസ്സിലാക്കാൻ പലപ്പോഴും സാധിക്കാതെ വരാറുണ്ട്. വൻകുടലിൽ ഉണ്ടാകുന്ന കാൻസർ കൂടുതലും 50 വയസ്സിനു മുകളിലുള്ളവരെയാണ് ബാധിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth