ഗർഭകാലത്ത് ഉണ്ടാകുന്ന നടുവേദനയെ അകറ്റുന്നത് ഇത്രയ്ക്ക് എളുപ്പമായിരുന്നോ? കണ്ടു നോക്കൂ.

സ്ത്രീകളിലെ ഏറ്റവും നല്ല സമയമാണ് ഗർഭ കാലം. ഗർഭകാലം എന്ന് പറഞ്ഞത് അവൾ ഒരു കുഞ്ഞിനെ വഹിക്കുന്ന കാലഘട്ടമാണ്. ഒരു കുഞ്ഞിനെ ഉദരത്തിൽ ഗർഭം ധരിക്കുന്നത് മുതൽ പ്രസവിക്കുന്ന ആ നിമിഷം വരെ ആ കുഞ്ഞിനെ വഹിക്കുന്ന സമയമാണ് ഇത്. ഈ സമയത്ത് ഒട്ടനവധി വേദനകൾ ഓരോ സ്ത്രീകളും നേരിടേണ്ടത് ആയിട്ട് വരുന്നു. ശർദ്ദി തലകറക്കം നടുവേദന വയറുവേദന എന്നിങ്ങനെ ഒട്ടനവധി അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്.

ഇവയെല്ലാം ഗർഭകാലത്തിന്റെ പ്രാഥമിക ഘട്ടം അവസാനിക്കുന്നതോടെ മാറിപ്പോകുന്നു . എന്നാൽ ചിലരിൽ നടുവേദന ഗർഭകാലത്തിലെ തുടക്കം തൊട്ട് അവസാനം വരെ ഉണ്ടാകാറുണ്ട്. മറ്റു ചിലരിൽ ഇത് പ്രസവ സമയത്തിന് അടുത്താണ് ഉണ്ടാകുന്നത്.ഇത് ഗർഭിണികൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഇത്തരം വേദന ഉണ്ടാകുമ്പോൾ നല്ല രീതിയിൽ കെയർ ചെയ്യേണ്ടത് അത്യാവശ്യമാണ്.ഇത്തരം നടുവേദന പ്രധാനമായും ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാണ്.

ഗർഭാവസ്ഥയിൽ വയറുഭാഗം മുന്നോട്ട് തള്ളി നിൽക്കുന്നതിനാൽ പുറകിലോട്ട് വേദന ഉണ്ടാകുന്നു. ഓരോ ഗർഭിണികളിലും ബാക്കിലോട്ട് സ്ട്രെയിൻ കൊടുത്തിട്ടാണ് നടക്കുന്നത്. ഇത് നടുവേദനകൾക്ക് ഒരു കാരണമാകുന്നു. മറ്റൊന്ന് എന്ന് പറയുന്നത് ശരീരഭാരം വർദ്ധിക്കുന്നതുമൂലം ഉണ്ടാകുന്നതാണ്. ഗർഭകാലത്ത് സ്ത്രീകൾ പത്തും പന്ത്രണ്ടും അതിലേറെയും ഭാരം കൂടുന്നു. ഇത്തരത്തിൽ ഭാരം കൂടുമ്പോൾ അത് നടുവേദന ഉണ്ടാകുന്നതിന് കാരണമാകുന്നു.

കൂടാതെ ഇരുന്ന് ജോലിചെയ്യുന്ന ഗർഭിണികൾ ആണെങ്കിൽ അവർക്കും ഇത്തരത്തിൽ വേദനകൾ ഉണ്ടാകുന്നു. ഇതിനെ മറികടക്കുന്നതിനെ വേദനസംഹാരികൾ ഈ സമയത്ത് എടുക്കാൻ പാടുള്ളതല്ല. അതിനാൽ തന്നെ വേദന ഉള്ള ഭാഗത്ത് ഏതെങ്കിലും എണ്ണ പുരട്ടിക്കൊടുത്ത തടവാവുന്നതാണ്. കൂടാതെ ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ ബാക്ക് ഭാഗത്തിന് പിന്നിൽ തലയിണ വെച്ച് ഇരിക്കുന്നതായിരിക്കും നല്ലത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *