നമ്മുടെ ചുറ്റിലും നിരവധി സസ്യജാലങ്ങൾ കാണാൻ കഴിയും. ഇത്തരത്തിൽ എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്നത് പൂക്കൾ നിറഞ്ഞുനിൽക്കുന്ന ചെടികൾ ആയിരിക്കും. പൂക്കൾ കൂടുതൽ തേടി നടക്കുന്നത് ഓണസമയത്ത് ആയിരിക്കും. ഈ സമയത്ത് അത്ത പൂക്കളം ഇടാനായി പറമ്പിൽ മറ്റും നോക്കുമ്പോൾ ഈ ചെടി നിറയെ പൂക്കൾ ഉള്ളതായി കാണാം. എന്നാൽ അത് പറിക്കേണ്ട എന്ന് അത് ശവംനാറി ആണെന്ന് പറയാറുണ്ട്. സ്മശാനങ്ങളിൽ കൂടുതലായി ഈ സസ്യം കാണുന്നത് കൊണ്ടാണ് ആളുകൾ ഇതിനെ ശവക്കോട്ട പച്ച എന്നും ശവംനാറി എന്നെല്ലാം പേര് ഇട്ടിട്ടുള്ളത്.
പണ്ട് കാലങ്ങളിൽ ഇത് മാറ്റി നിർത്തിയിരുന്നു എങ്കിൽ ഇന്നത്തെ കാലത്ത് ഈ ചെടി പലരുടെയും വീട്ടുമുറ്റത്ത് ഗാർഡനിൽ കാണാൻ കഴിയുന്ന ഒന്നാണ്. നിരവധി നിറങ്ങളിൽ ഇത് പൂന്തോട്ടങ്ങളിൽ കാണാൻ കഴിയും. ഇത് പൂന്തോട്ടത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സാധിക്കുന്നു. ശവംനാറിയുടെ മറ്റൊരു പേരാണ് ഉഷ മലരി ഇതിന് നിരവധി മറ്റു പേരുകളും കാണാൻ കഴിയും. ശവക്കോട്ട പച്ച നിത്യ കല്യാണി ആദവും ഹവയും എന്നിങ്ങനെ പല പേരുകളിലും കാണാൻ കഴിയും. നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് എന്താണെങ്കിലും കമന്റ് ചെയ്യുമലോ.
ഈ ചെടിയുടെ പ്രത്യേകതകളെക്കുറിച്ച് ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ചുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ചെടി എങ്ങനെ നട്ടു പിടിപ്പിക്കാം എന്നതിനെക്കുറിച്ചും ഇവിടെ പറയുന്നത്. കേരളത്തിലെ സർവസാധാരണയായി കാണപ്പെടുന്ന ഈ ചെടി നിത്യ കല്യാണി എന്ന പേരിൽ അറിയപ്പെടുന്നു. നിത്യം പുഷ്പിക്കുന്നു അതു കൊണ്ടാണ് ഈയൊരു പേര് വരാനുള്ള കാരണം. ഏത് ഉദ്യാനത്തിനും ശോഭ എകുന്ന ഒരു നല്ല പൂച്ചെടിയാണ്.
അതുപോലെതന്നെ ഇതിന്റെ ഔഷധ ഗുണങ്ങൾ നോക്കിയാലും അവിടെ ഒന്നാം സ്ഥാനം കാണാൻ കഴിയും. ഇത്തരത്തിൽ ചുവപ്പും വെള്ളയും നിറത്തിൽ കാണുന്ന രണ്ട് ഇനങ്ങളാണ് കൂടുതൽ ഔഷധ മൂല്യം ഉള്ളതായി കാണുന്നത്. ഇതിന്റെ വേരും ഇലയും ആണ് ഏറ്റവും ഔഷധ യോഗ്യമായ ഭാഗങ്ങൾ. നൂറിലേറെ ആൽക്കലോയ്ടുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U