ഈ ചക്ക കണ്ടിട്ടുള്ളവരും കഴിച്ചിട്ട് ഉള്ളവരും ഉണ്ടോ..!! ഈ ഗുണങ്ങൾ അറിയാതിരിക്കല്ലേ…

ഈ ചക്കയുടെ ഓർമ്മ ചിലരെങ്കിലും ഇന്നും അവശേഷിക്കുന്നുണ്ടാവും. ഇന്നത്തെ കാലത്ത് പലർക്കും ഇത് കണ്ടുകാണണമെന്നില്ല. കുട്ടികൾക്ക് ആണെങ്കിൽ ഇത് എന്താണെന്ന് പോലും അറിയാമായിരിക്കില്ല. അത്തരത്തിൽ ഒരു പഴത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാല്യകാല ഓർമ്മകളെ ഉണർത്തുന്ന ഒന്നാണ് ഐനി മരം. ഇതിന്റെ മരത്തിൽ ഉണ്ടാകുന്ന ചക്ക തേടി പറമ്പുകളിൽ ഐനി മരത്തിന്റെ ചുവട്ടിൽ കാത്തിരുന്ന കാലം ഒട്ടുമിക്ക എല്ലാവർക്കും ഉണ്ടായിരുന്നിരിക്കും. ഇതിന്റെ കുരു വറുത്ത് കഴിച്ചത്. ഐനി ചക്ക തിന്നത്.

ഇതിൽ നിന്ന് ലഭിക്കുന്ന ചന്ദനത്തിരി പോലുള്ള ഐനി തിരി കത്തിച്ച് പടക്കം പൊട്ടിച്ചത് എന്നിങ്ങനെ നിരവധി ഓർമ്മകൾ ഉണർത്താൻ സാധിക്കുന്ന ഒരു മരം കൂടിയാണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് നാട്ടിൻപുറങ്ങളിൽ നിന്നും അന്യം നിന്നു കൊണ്ടിരിക്കുന്ന ആഞ്ഞിലി മരത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ ഈ മരത്തെയും ഇതിൽ ഉണ്ടാകുന്ന പഴത്തെയും പറയുന്ന പേര് കമന്റ് ചെയ്യുമല്ലോ. അതുപോലെതന്നെ ഈ ചക്ക കഴിച്ചിട്ടുള്ളവരും ഇതിന്റെ രുചി ഇഷ്ടമുള്ള വരും ഇത് ലൈക്ക് ചെയ്യാൻ മറക്കല്ലേ.

നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. കൊടുത്ത തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് ഇത്. പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇത് 40 മീറ്ററോളം പൊക്കവും അതുപോലെതന്നെ രണ്ടര മീറ്റർ വണ്ണവും ഉണ്ടാകാറുണ്ട്. നല്ല ഈർപ്പം ഉള്ള മണ്ണ് ആണ് ആഞ്ഞിലി മരത്തിന് യോജിച്ചത്. ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്. വേനൽ കാലങ്ങളിൽ സാധാരണ ചക്ക ഉണ്ടാകുന്ന അതേ സമയത്ത് തന്നെയാണ് ആഞ്‌ജലി ചക്ക ഉണ്ടാകുന്നത്.

എന്നാൽ ഇത് വളരെ ഉയരത്തിൽ വളരുന്ന വൃക്ഷമായത് കൊണ്ട് തന്നെ ഇതിന്റെ ഫലം പൊട്ടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ആഞ്ഞിലി വളർത്തുന്നതിന്റെ പ്രധാന ഉദ്ദേശം എന്ന് പറയുന്നത് ഇതിന്റെ മരത്തിനു വേണ്ടിയാണ്. പഴുത്ത് കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ ചക്കയുടെ ചുളപോലെ തന്നെയുള്ള ചെറിയ ചുളകൾ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *