ഇവർ അത്തി പഴം കഴിക്കണം..!! ഈ കാര്യങ്ങൾ ഒന്നും അറിയാതെ പോകല്ലേ..!| Benefits of figs

എല്ലാവർക്കും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് അത്തിപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ അത്തിപ്പഴത്തിൽ കഴിവുണ്ട്. ചരിത്രപ്രസിദ്ധവും പ്രാധാന്യവും ഉള്ള അത്തിപ്പഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ വളരെ കുറവായിരിക്കും. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങളെ പറ്റിയും ഇതിന്റെ ഉപയോഗ രീതിയെപ്പറ്റി പലർക്കും കൃത്യമായി ധാരണ ഉണ്ടാകണമെന്നില്ല. പാലസ്തീനിലാണ് അത്തിയുടെ ജന്മദേശം. എന്ന നാമകരണം ചെയ്ത ഒരു അധ്യായം പോലും ഉണ്ട്. അത്തിയുടെ ചരിത്ര പ്രാധാന്യത്തെയാണ് ഇത് വെളിവാക്കുന്നത്. പാലസ്തീനിൽ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കാണുന്നുണ്ട്.

ഔഷധക്കൂട്ടിൽ പ്രധാനിയാണ് അത്തി. ഇതിന്റെ തൊലിയും അതുപോലെതന്നെ വെറും ഇളം കായകളും പഴവും എല്ലാം തന്നെ ഔഷധഗുണങ്ങളേറെ ഉള്ളതാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനം പഞ്ചസാരയും മൂന്നര ശതമാനം മാംസവും ആണ് അടങ്ങിയിട്ടുള്ളത്. ഇത് കൂടാതെ സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയും അല്ലെങ്കിൽ ശർക്കരയോ ചേർത്തു കഴിച്ചാൽ രക്തസ്രാവം അതുപോലെതന്നെ ദന്തഷയം മലബന്ധം തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ഉണ്ടാകുന്നതാണ്. മുലപ്പാലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ കുഞ്ഞുങ്ങൾക്കും നൽകാൻ കഴിയുന്ന ഒന്നാണ് ഇത്.


അത്തിപ്പഴം കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റിയെടുക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ സ്വാഭാവിക വളർച്ച തൊരിത പെടുത്തുകയും സഹായിക്കുന്നുണ്ട്. ബലക്ഷയം മാറാനും അത്തിപ്പഴം കഴിക്കുന്നത് വളരെയേറെ നല്ലതാണ്. വിളർച്ച വയറിളക്കം എന്നിവയ്ക്ക് അത്തിപ്പഴം വളരെ നല്ലതാണ്. കേട് കൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാവുന്ന ഒരു പഴം കൂടിയാണ് ഇത്. അരക്കിലോ അത്തിപ്പഴത്തിൽ ഏകദേശം 400 ഗ്രാം വരെ കാർബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ള ഊർജ്ജത്തിൽ അഞ്ചിൽ നാല് ഭാഗമാണ്.

ഗോതമ്പിലും പാലിലും ഉള്ളതിനേക്കാൾ കൂടുതൽ അയൻ സോഡിയം സൾഫർ എന്നിവയും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ന്നാൽ പാമരങ്ങളിൽ ഒന്നാണ് അത്തി. സാധാരണയായി നമ്മുടെ നാട്ടിൽ രണ്ടു തരത്തിലുള്ള അത്തി ആണ് കണ്ടിരുന്നത്. ചെറിയ പഴങ്ങൾ ഉള്ള ചെറിയ അത്തിയും അതുപോലെതന്നെ വലിയ പഴങ്ങൾ ഉള്ള ബ്ലാത്തി അത്തിയും ആണ് അവ. ഇത് ബുദ്ധിജീവികൾക്കും ശരീരം കൊണ്ട് അധ്വാനം ചെയ്യുന്നവർക്കും ഒരുപോലെതന്നെ ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെതന്നെ ഉണങ്ങിയ അത്തിപ്പഴത്തിൽ മധുരം കൂടുതൽ ആയതുകൊണ്ട് വെള്ളത്തിലിട്ടു വെച്ചശേഷം കഴിക്കുന്നത് ആണ് നല്ലത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top