കരിച്ചീരകത്തിൽ ഇത്രയും ഗുണങ്ങളോ..!! ഈ ഗുണങ്ങൾ ഒന്നും അറിയാതെ പോകല്ലേ… അത്ഭുതകരമായി മാറ്റങ്ങൾ…| Black cumin Seeds Benefits

പണ്ടുമുതൽ കരിഞ്ചീരകം ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന എന്ന കാര്യങ്ങളെല്ലാവർക്കും അറിയാവുന്നതാണ്. നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് കരിഞ്ചീരകം. ഇതിന്റെ ഗുണങ്ങളും ആരോഗ്യപ്രദമായ കാര്യങ്ങളും എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മരണമടക്കി മറ്റെല്ലാ അസുഖങ്ങൾക്കും കരിംജീരകത്തിൽ പ്രതിവിധിയുണ്ട് എന്ന് 1400 വർഷങ്ങൾക്കു മുൻപേ തന്നെ പ്രവാചകൻ നബി പറഞ്ഞിട്ടുള്ളതാണ്. ഇത് തന്നെയാണ് മറ്റു സീഡുകളിൽ അപേക്ഷിച്ച് കരിഞ്ചീരകത്തിന്റെ ഭാഗ്യവും. ഇത് ലോകവും ശാസ്ത്രവും എല്ലാം തന്നെ അംഗീകരിച്ചിട്ടുള്ള ഒരു കാര്യം കൂടിയാണ്. എന്നാൽ നമ്മളിൽ പലർക്കും ഈ അടുത്ത് കാലത്താണ് ഇതിന് അറിവ് കിട്ടിയിട്ടുള്ളത്.

പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പിടിക്കുന്ന ഈ കാലഘട്ടത്തിൽ കരിംജീരകത്തിന് ഇത്രയേറെ വാർത്താപ്രാധന പിടിപ്പിക്കാനുള്ള പ്രധാന കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇവ ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്ന ഒന്നാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോപിനോൽ എന്ന പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസ കോശ രോഗങ്ങൾ ബ്രോൻകൈറ്റിസ് അതുപോലെതന്നെ ചുമ എന്നിവയ്ക്ക് എല്ലാം തന്നെ ഫലപ്രദമാണ്. കരിംജീരകത്തിൽ അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചയമുള്ള ഒന്നല്ല എങ്കിലും. പഴയ തലമുറയിൽ ഉള്ള ആളുകൾക്ക് ഇത് വളരെ ആശ്വാസം നൽകുന്ന ഒന്നാണ്.

പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിജീരകം ചൂടാക്കി കിഴി കെട്ടി മൂക്കിൽ മണപ്പിച്ചു കൊടുക്കാറുണ്ട്. നമുക്കറിയാം ഇന്നത്തെ കാലത്ത് പല അസുഖങ്ങളും പല അവയവങ്ങളെയാണ് ബാധിക്കുന്നത്. ഇത്തരത്തിൽ ശ്വാസകോശത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കരിഞ്ചീരകം ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അതായത് ഇതിന്റെ ആന്റി ഇൻഫ്ലാമെറ്ററി പ്രോപ്പർട്ടി അതുപോലെതന്നെ ആന്റിഓക്സിഡന്റ് പ്രോപ്പർട്ടി ഇവ രണ്ടുമാണ് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്.

ഇന്നത്തെ കാലത്ത് ആയുർവേദത്തിലും ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും കരിഞ്ചീരകം മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ്. ഇന്ന് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം ഉയർന്ന കൊളസ്ട്രോൾ ലെവൽ ആണ്. എന്നാൽ കരിചീരകം ഇത്തരത്തിലുള്ള ചീത്ത കൊളസ്ട്രോൾ നശിപ്പിക്കാനും അതുപോലെ തന്നെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. ഇത് അതുകൊണ്ടുതന്നെ ഒരു പരിധിവരെ ഹൃദ്രോഗ സാധ്യത ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top