നമ്മുടെ അടുക്കളയിൽ കാണുന്ന ഒന്നാണ് ജീരകം. പാചകത്തിന് ഭക്ഷണസാധനങ്ങളിലും ചേർക്കുന്ന ഇത് വെറുതെ ചേർക്കുന്ന ഒന്നല്ല. കൂടുതൽ ഭക്ഷണ സാധനങ്ങളിൽ മണത്തിനും രുചിക്കും വേണ്ടിയാണ് ഇത് ചേർക്കുന്നത്. ജീരകത്തിന്റെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നമ്മുടെ അടുക്കള രുചിക്കൂട്ടുകളിൽ നിന്ന് മാറ്റിനിർത്താൻ കഴിയാത്ത ജീരകത്തിന് അനേകം ഗുണങ്ങൾ ഉള്ളത് പലപ്പോഴും അറിയാതെ പോകുന്നുണ്ട്. ആഹാരത്തിന് രുചി കൂട്ടുന്നതിന് പുറമെ ആരോഗ്യ സംരക്ഷണത്തിന് വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ജീരകം.
ജീരകത്തിന്റെ ഇതുവരെ അറിയാത്ത മറ്റു ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഔഷധഗുണത്തിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഇത് മുൻപിൽ തന്നെയാണ്. സംസ്കൃതത്തിൽ സുഗന്ധ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശ്വേത ജീരകം അല്ലെങ്കിൽ വെളുത്ത ജീരകം കൃഷ്ണചീരകം അതായത് കറുത്ത ജീരകം അതുപോലെതന്നെ പെരുംജീരകം മഞ്ഞ ജീരകം എന്നിങ്ങനെ നാലുവിധത്തിലുള്ള ജീരകം കാണാൻ കഴിയും. ഇതിന്റെ ഗുണം അനവധിയാണ്.
ജീരകം എന്ന പദത്തിന്റെ അർത്ഥം രോഗശാന്തി പ്രദാനം ചെയ്ത എന്നാണ്. സിറിയ ഈജിപ് കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങൾ എന്നീ ഭാഗങ്ങളിലെല്ലാം തന്നെ ജീരകം കൃഷി ചെയ്യുന്നുണ്ട്. ജീരകം കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇറാനാണ്. ഇന്ത്യയിൽ ആകട്ടെ കേരളം ആസാം ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഒഴികെ മറ്റേ എല്ലാ ഭാഗത്തും ജീരകം കൃഷി ചെയ്യുന്നുണ്ട്. കൊഴുപ്പ് മാംസ്യം അന്നജം നാര് തുടങ്ങിയവകളെല്ലാം ജീരകത്തിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.
അതുപോലെതന്നെ ജീവകംഎ അതായത് കരോട്ടിൻ കാൽസ്യം ഇരുമ്പ് എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കറികളിൽ എല്ലാം ഇത് ചേർക്കുന്നത് പതിവാണ്. ഇത് പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കണം ഒന്നാണ്. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ജീരകത്തിന് എത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് പലപ്പോഴും പലരും അറിയാതെ പോകാറുണ്ട്. ഇനി ഇതൊന്നും ആരും അറിയാതിരിക്കല്ലേ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD