എന്താണ് യൂറിക്കാസിഡ് ഇത്തരം പ്രശ്നങ്ങൾ ഇനി മാറ്റാൻ കഴിയുമോ..!! ഈ കാര്യങ്ങൾ ഇനി ശ്രദ്ധിക്കുക…

ഇന്ന് ഇവിടെ നിങ്ങളുമായി പ്രധാനമായും പങ്കുവെക്കുന്നത് യൂറിക്കാസിഡ് പ്രശ്നങ്ങളെ പറ്റി ആണ്. നിരവധി ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് യൂറിക് അസിഡ് കൂടുന്ന പ്രശ്നങ്ങൾ. ഈ അടുത്തകാലത്ത് ഒട്ടു മിക്ക എല്ലാവർക്കും വളരെ പരിചിതമായി മാറിയ ഒരു വാക്കാണ് യൂറിക് ആസിഡ്. എന്താണ് യൂറിക് ആസിഡ്. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ ജനിതക ഘടകങ്ങളായ ഡി എൻ എ ആർ എൻ എ തുടങ്ങിയ ചില കെമിക്കലുകൾ ബോഡി തന്നെ നശിപ്പിക്കുന്ന ആ സമയത്ത് ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ്.

ഇത് എല്ലാ ആളുകളുടെ ശരീരത്തിലും നോർമൽ ഘടകമായി കാണുന്ന ഒന്നാണ്. എല്ലാവരുടെയും രക്തം പരിശോധിച്ചു കഴിഞ്ഞാൽ നോർമലായി കാണുന്ന ഒന്നാണിത്. എപ്പോഴാണ് ഇത് അപ്പ്‌ നോർമൽ ആകുന്നത് എന്ന് നോക്കാം. സാധാരണ രക്ത പരിശോധിക്കുമ്പോൾ 7 മിലി ഗ്രാം നു മുകളിലും സ്ത്രീകൾ ആണെങ്കിൽ 6 നു മുകളിലും കാണുകയാണെങ്കിൽ ഇത് അപ്പ്‌നോർമൽ ആണെന്ന് പറയും. ഇതിന്റെ അളവ് കൂടിയാൽ എന്താണ് കുഴപ്പം.

രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഇത് കൂടുതലായി വന്നുകഴിഞ്ഞാൽ സാധാരണ യൂറിനിലൂടെ പുറത്തേക്ക് കളയുകയാണ് പതിവ്. എന്നാൽ കൂടുതലായി യൂറിക് അസിഡ് മൂത്രത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ അതൊക്കെ ക്രിസ്റ്റ ലൈസ് ചെയ്യാനും കല്ലായി മാറാനും സാധ്യത കൂടുതലാണ്. ഇത് പിന്നീട് കിഡ്നി സ്റ്റോൺ ആയി മാറാനും സാധ്യത കൂടുതലാണ്. ഇതൊക്കെ കിഡ്നി ഫെയിലിയറിനും കാരണമാകാം.

ഇത് കൂടാതെ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇത് രക്തത്തിൽ കൂടുതലായി കഴിഞ്ഞാൽ ചില രോഗികളിൽ ജോയിന്റുകളിൽ യൂറിക്കാസിഡ് അടിഞ്ഞു കൂടുകയും ഇങ്ങനെ വരുമ്പോൾ ഇത് കളയാൻ വേണ്ടി ശരീരം തന്നെ ഇൻഫ്ലാമേഷൻ ഉണ്ടാക്കുന്നു. പിന്നീട് ഇത് വാതസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam