വെള്ളം കുടിക്കുന്നതും യൂറിക്കാസിഡ് മായുള്ള ബന്ധം…യൂറിക്കാസിഡ്കുറയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…| Uric acid Malayalam

ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കാണാറുണ്ട്. ചിലത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. യൂറിക്കാസിഡ് കൂടുന്നത് വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. വെള്ളമടിക്കുന്ന ശീലമുണ്ട് എങ്കിൽ വെള്ളമടി നിർത്തി ഭക്ഷണം നിയന്ത്രിച്ച് വ്യായാമങ്ങൾ ചെയ്യേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. നമ്മുടെ ശരീരത്തെപ്പറ്റി വ്യായാമത്തെപ്പറ്റിയും നമുക്ക് ഒരു ധാരണ വേണ്ടത് അത്യാവശ്യമാണ്. യൂറിക് ആസിഡ് നോർമൽ വാലു എട്ടിനു മുകളിൽ എത്തിയാൽ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

യൂറിക് ആസിഡ് കൂടിയാൽ ഒരുപാട് ആളുകൾക്ക്‌ പല തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇത് മുട്ട് വേദന കാലു വേദന നീര് കെട്ടി നിൽക്കുന്ന അവസ്ഥ. ഗൗട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുക. കാൽപാദങ്ങളിൽ എല്ലാം ജോയിന്റുകൾ മടങ്ങാത്ത അവസ്ഥ ഉണ്ടാവുക. ചില സമയങ്ങളിൽ നടുവേദന ഷോൾഡർ പെയിൻ ഉണ്ടാക്കുമ്പോഴും ഡോക്ടർമാർ പറയാറുണ്ട് യൂറിക് അസിഡ് കാരണമായിരിക്കാം എന്ന്. അതുപോലെ തന്നെ യൂറിക്കാസിഡ് കൂടുന്നത് വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

ഇതു കൂടാതെ ഡയബറ്റിസ് ഹൈപ്പർ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ മെറ്റബോളിക്ക്‌ സിനഡ്രോമിൽ പെട്ട പ്രശ്നങ്ങളും ഇവരിൽ ഉണ്ടോ എന്ന് നോക്കുന്നത് വളരെ നന്നായിരിക്കും. ഫാറ്റിലിവർ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ഉണ്ടാകാം. വെള്ളമടിക്കുന്നവരാണ് എങ്കിൽ വെള്ളമടി നിർത്തുകയും ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യേണ്ടതാണ്. പ്രോട്ടീൻ ഡൈജസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വേസ്റ്റ് പ്രൊഡക്ട് ആണ് ഇത്.

പ്രോട്ടീൻ ഒരുപാട് സപ്ലിമെന്റ് ചെയ്യുമ്പോൾ കൂടുതൽ പ്യുരിന് അനലോഗ്സ് കൂടുതലുള്ള തരത്തിലുള്ള പ്രോട്ടീൻ കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. ലിവർ പോലുള്ള അനിമൽ ഓർഗൻസ് കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. അതുകൊണ്ടു തന്നെ ആരോഗ്യം ശ്രദ്ധിക്കുന്നവർ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top