ജീരകം ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നിരവധി ആരോഗ്യഗുണങ്ങൾ ആണു ജീരകം ഉപയോഗിക്കുന്നത് കൊണ്ട് ലഭിക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും നമ്മുടെ തന്നെ ജീവിത ശൈലികൊണ്ട് വന്നു പെടുന്നവയാണ്. നമ്മുടെ ഭക്ഷണശീലം വ്യായാമം ഇല്ലാത്ത ജീവതരീതി എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. നാം സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥമാണ് ജീരകം.
നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമായ ഒരു സുഗന്ധ വ്യഞ്ജനം കൂടിയാണ് ഇത്. ജീരക വെള്ള മായും കറിയിലും മറ്റുമായും പലതരത്തിലുള്ള മരുന്നുകൾ ഉണ്ടാക്കാനായി ജീരകം ഉപയോഗിക്കുന്നുണ്ട്. എന്നാൽ തീരെ പ്രതീക്ഷിക്കാത്ത ചില ഗുണങ്ങളും ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്ന് ദഹനപ്രക്രിയയെ സഹായിക്കുന്ന ഒന്നാണ്. ദുർബലമായ ദഹന സംവിധാനത്തിൽ മെച്ചപ്പെടുത്താൻ ജീരകം സഹായിക്കുന്നുണ്ട്.
ഇതിൽ അടങ്ങിയിട്ടുള്ള തൈമോൾ ഘടകം അതോടൊപ്പം തന്നെ ചിലതരം എണ്ണകളും ഇതിന് സഹായിക്കുന്നുണ്ട്. ഇത് ഉമിനീർ ഉല്പാദിപ്പിക്കുന്നതിൽ ഉമിനീർ ഗ്രന്ധിയെ സഹായിക്കുന്നുണ്ട്. ഇത് ദഹനപ്രക്രിയ സുഖം ആക്കാൻ സഹായിക്കുന്നു. ദഹനം മൂലമുള്ള പലതരത്തിലുള്ള പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട് എങ്കിൽ. ജീരകവെള്ളം ദിവസത്തിൽ മൂന്ന് തവണയെങ്കിലും കുടിക്കുന്നത് ഈ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നതാണ്. ഇതിനായി തയ്യാറാക്കേണ്ട ജീരകവെള്ളം എങ്ങനെയാണെന്ന് നോക്കാം.
ഇതു കൂടാതെ മലബന്ധത്തെ പ്രതിരോധിക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥമാണ് ജീരകം. ഉദര ഭാഗങ്ങൾ ശക്തിപ്പെടുത്താനും അതിന്റെ പ്രവർത്തനങ്ങൾ തൊരിതപ്പെടുത്താനും ജീരകം സഹായിക്കുന്നുണ്ട്. ഫൈബറുകൾ കൊണ്ട് സമ്പുഷ്ടമായതിനാലാണ് ഇതിനെ സഹായകമാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam