ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല അടിപൊളി കപ്പ പുഴുക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ കൂടെ വേറെ ഒന്നും ആവശ്യമില്ല. മീൻ കറി ഉണ്ടെങ്കിൽ നോൺ വെജിറ്റെരിയൻസിന് വളരെ അടിപൊളിയായി കഴിക്കാൻ കഴിയുന്നതാണ്. വെറുതെ ഒരു ഗ്ലാസ് കട്ടൻ ചായ മാത്രമാണെങ്കിൽ ഇത് കഴിക്കാൻ കഴിയുന്നതാണ്. നന്നായി ഉടഞ്ഞു കിട്ടുന്ന കപ്പയാണ് ഇതിനായി ആവശ്യമുള്ളത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കപ്പ വൃത്തിയാക്കി കട്ട് ചെയ്ത് എടുത്തത് ഒരു കിലോ എടുക്കുക. ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതുപോലെ മൂന്ന് പച്ചമുളക് ഒരുപിടി ഉള്ളി എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്. ആദ്യം തന്നെ മൺചട്ടിയിൽ കപ്പ വേവിച്ചെടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക.
ഇതിലേക്ക് കപ്പയിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. ഇനി കപ്പയുടെ മേലിൽ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. തേങ്ങ ചിരകിയത് കാൽ ടീസ്പൂൺ ജീരകം, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് തണ്ട് കറിവേപ്പില, മൂന്ന് പച്ചമുളക് ഇത് ഒന്ന് വെറുതെ ഒന്ന് പൾസ് ചെയ്ത് എടുക്കുക.
പിന്നീട് ഇതിലേക്ക് ഉള്ളി ചേർത്ത് കൊടുക്കുക. പിന്നീട് വീണ്ടും പൾസ് ചെയ്ത് എടുക്കുക. പിന്നീട് കപ്പ ഭാഗമായി വരുമ്പോൾ ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ രുചികരമായ രീതിയിൽ വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒരു കപ്പ് പുഴുക്ക് ആണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Credit : NEETHA’S TASTELAND