അസുഖങ്ങളിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രമേഹം. ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ കഴിയുന്നതാണ്. എന്നാൽ പ്രമേഹം വന്നു പ്പെട്ടാൽ പിന്നെ ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ട അവസ്ഥയാണ്. ഇത്തരത്തിൽ പ്രമേഹം വന്നുപെട്ടാൽ രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് പ്രമേഹരോഗം എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ.
എന്തെല്ലാമാണ് ഇതിന്റെ ചികിത്സാരീതികൾ മരുന്നുകൾ അല്ലാതെയുള്ള ചികിത്സ രീതികൾ ഉണ്ടോ ഭക്ഷണരീതിയിൽ എന്തെല്ലാമാണ് ക്രമീകരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീരത്തിലെ ഇൻസുലിൻ ഹോർമോണിന്റെ അളവ് കുറവാക്കുന്നതുമൂലം രക്തത്തിലെ പഞ്ചസാര കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഇൻസുലിൻ ഹോർമോൻ ശരീരത്തിലെ പാൺക്രിയസ് എന്ന ഗ്രന്ഥിയാണ് ഉല്പാദിപ്പിക്കുന്നത്. 90% ആളുകളിലും ശരീരത്തിലെ ക്രമേണയുള്ള ഇൻസുലിൻ അളവ് കുറയുന്നത് മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്.
എന്നാൽ പത്തു ശതമാനം ആളുകളിൽ ഓട്ടോ ഇമ്മ്യൂൺ ഡിസീസ് മൂലം പാൻക്രിയാസ് ഗ്രന്ഥി കേടാകുന്നത് മൂലം അസുഖം ഉണ്ടാക്കുന്നുണ്ട്. ആദ്യം പറഞ്ഞ ആളുകൾ ടൈപ്പ് 2 ഡയബറ്റിസ് രണ്ടാമത് പറഞ്ഞത് ടൈപ്പ് 1 ഡയബറ്റസ് എന്നാണ് പറയുന്നത്. പലപ്പോഴും എന്തെങ്കിലും സർജറി ആവശ്യങ്ങൾക്കായി ആശുപത്രിയിൽ എത്തുമ്പോഴാണ് പ്രമേഹം ഉണ്ടെന്ന് കാര്യം മനസ്സിലാക്കുക. അതായത് ഒട്ടുമിക്ക രോഗികളിലും പ്രത്യേകം ലക്ഷണങ്ങൾ കാണിക്കണമെന്നില്ല.
പല രോഗികളും ലക്ഷണങ്ങൾ വന്ന ശേഷം ടെസ്റ്റ് ചെയ്യുന്നവരാണ്. എന്തെല്ലാമാണ് അത്തരത്തിലുള്ള ലക്ഷണങ്ങൾ എന്ന് നോക്കാം. അമിതമായ വിശപ്പ് അമിതമായ ദാഹം രാത്രിയിലുള്ള അമിതമായ മൂത്രമൊഴിക്കൽ കണ്ണ് മങ്ങുന്നത്. അമിതമായ രീതിയിൽ വണ്ണം കുറയുന്നത് തുടങ്ങിയവ പ്രമേഹ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കൂടാതെ കൈ കാൽ തരിപ്പൂ വേദന രാത്രിയിലുള്ള മസിൽ പിടിത്തം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.