മൺചട്ടി ഇനി നോൺസ്റ്റിക് പോലെ മയക്കിയെടുക്കാം… എളുപ്പത്തിൽ ചെയ്യാവുന്ന രണ്ട് വഴികൾ…

എല്ലാവർക്കും വളരെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല വീടുകളിലും ഇന്നും ഉപയോഗിക്കുന്നത് മൺചട്ടി തന്നെയാണ്. മീൻ കറി വെക്കാനായാലും മറ്റ് പല ആവശ്യങ്ങൾക്കും മൺചട്ടി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള പുതിയ മൺചട്ടി എങ്ങനെ മയക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ട് രീതിയിലൂടെ ഇതു മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒന്ന് പരമ്പരാഗതമായ രീതിയും അതുപോലെ തന്നെ ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഇൻസ്റ്റന്റ് ആയി ചെയ്യാൻ കഴിയുന്ന ഒരു രീതിയുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഈ രീതിയിൽ പുതിയ മൺചട്ടി മയ പെടുത്തിയെടുക്കുകയാണ് എങ്കിൽ കുറേക്കാലം തന്നെ മൺചട്ടി പൊട്ടാതെ വിള്ളലുകൾ വരാതെയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല നോൺ സ്റ്റിക് പോലെ മിനുസമുള്ളതാക്കി മൺചട്ടികൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ രീതിയിൽ പാരമ്പര്യമായി എങ്ങനെ ഇതു മയക്കി എടുക്കും എന്നാണ്.

അതിനായി പുതിയതായി വാങ്ങിയ മണിച്ചട്ടികൾ നല്ലപോലെ കഴുകിയെടുക്കുക. അതിനുള്ളിലെ പൊടി മണ്ണും നല്ലപോലെ പോയി കിട്ടാൻ ആണ് ഇത് കഴുകിയെടുക്കുന്നത്. ഇങ്ങനെ നല്ലതുപോലെ കഴുകി എടുത്ത ശേഷം മൺചട്ടി സീസണിങ് ചെയ്യാനായി ഒരു പാത്രത്തിലേക്ക് ഇളം ചൂടുള്ള കഞ്ഞിവെള്ളം എടുക്കുക. ആദ്യം കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തശേഷം അതിലേക്ക് മൺചട്ടി വെക്കുക പിന്നീട് ബാക്കി വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് ഈ പാത്രം അടച്ച് രണ്ട് ദിവസം വയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ കഞ്ഞിവെള്ളം നല്ല രീതിയിൽ പുളിച്ചു കിട്ടുകയും.

ചട്ടി നല്ലപോലെ മയക്കി എടുക്കാൻ സാധിക്കുകയും ചെയ്യും. പിന്നീട് രണ്ട് ദിവസം കഴിഞ്ഞശേഷം ഈ വെള്ളത്തിൽ നിന്ന് മാറ്റി ചട്ടി നല്ല രീതിയിൽ കഴുകിയെടുക്കുക. പിന്നീട് ഇത് കടലമാവ് ഉപയോഗിച്ച് കഴുകി എടുക്കാവുന്നതാണ്. പിന്നീട് ഈ ചട്ടി നല്ലതുപോലെ ഉണക്കിയെടുക്കുക. പിന്നീട് കുറച്ച് എണ്ണ മൺചട്ടിയുടെ ഉള്ളിൽ പുറത്തു തേച്ചു കൊടുക്കുക. പിന്നീട് മൺചട്ടി നല്ലതുപോലെ ചൂടാക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് സവാള ഇട്ടുകൊടുക്കുക. ഇത്രയും ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മൺചട്ടി മൈക്കിയെടുക്കാൻ സാധിക്കുന്നതാണ് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.