കറികളിൽ ഉപ്പ് കൂടിയോ… ഇനി എന്ത് ചെയ്യും..!! വിഷമിക്കേണ്ട ഈയൊരു കാര്യം ചെയ്താൽ കുറച്ചെടുക്കാം…

കറികളിൽ ഉണ്ടാകുന്ന ഉപ്പ് കൂടുന്ന പ്രശ്നങ്ങൾ ഒട്ടുമിക്ക വീട്ടമ്മമാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിക്കൻ കറി മീൻകറി എന്നിവയിൽ ഉപ്പു കൂടി കഴിഞ്ഞാൽ സാധാരണയായി ചെയ്യുന്നത് ഗ്രെവി ടൈപ് കറികൾ ചെയ്യുന്നത് ചൂട് വെള്ളം ചിലപ്പോൾ ഒഴിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ഗ്രേവിയുടെ തിക്ക്നെസ് കുറയുന്നതാണ്. അതുപോലെതന്നെ രുചിയും കുറയുന്നതാണ്.

ഇനി നമുക്ക് ചൂടുവെള്ളം ടേസ്റ്റ് നിലനിർത്തി എങ്ങനെ ഉപ്പ് കുറയ്ക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പം ചെയ്യാൻ കഴിയുന്നത് തേങ്ങ അരച്ചശേഷം കറിയിലേക്ക് ചേർത്തു കൊടുക്കുക എന്നതാണ്. പക്ഷേ ഇത് എല്ലാ കറികളിലും ചേർക്കാൻ കഴിയില്ല. ഇതിനേക്കാൾ നല്ലത് കുറച്ച് തേങ്ങപാൽ കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നല്ല രുചി കിട്ടും മാത്രമല്ല നല്ല തിക്കായ ഗ്രേവിയും കിട്ടുന്നതാണ്.

ഇത് രണ്ടും ഇല്ലായെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നത് കുറച്ച് അരിപ്പൊടി അല്ലെങ്കിൽ ഗോതമ്പ് പൊടി ഇത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചതിനുശേഷം നല്ലപോലെ ബോളുകൾ ആക്കി കറിയില്ലേക്ക് ഇട്ടുകൊടുത്താൽ മതി. പിന്നീട് ഈ പൊടി കുഴയ്ക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ ഉപ്പ് ചേർക്കരുത്. ഉപ്പ് കുറയ്ക്കാൻ വേണ്ടിയാണ് ഈ ഒരു കാര്യം ചെയ്യുന്നത്.

ഇതിനേക്കാൾ എളുപ്പത്തിൽ ചെയ്യാവുന്നത് സബോള വലിയ പ്രശ്നങ്ങളായി കട്ട് ചെയ്ത് കറികളിലേക്ക് ഇട്ടുകൊടുക്കാം ഇത് നമുക്ക് സേർവ് ചെയ്യുന്ന സമയത്ത് എടുത്തുമാറ്റാവുന്നതാണ്. അതുപോലെതന്നെ മറ്റൊരു വിദ്യ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഇത് വലിയ കഷണങ്ങളായി ഇട്ട് കൊടുത്താൽ ഉപ്പ് കുറയ്ക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *