ഇവരൊക്കെയാണ് ആശുപത്രിയിലെ മാലാഖമാർ ഓപ്പറേഷൻ കഴിഞ്ഞ രോഗിക്ക് ഈ നേഴ്സ് ചെയ്യുന്നത് കണ്ടോ

സ്നേഹവും വാൽസല്യവും നിറഞ്ഞ പല രംഗങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. സ്നേഹിക്കാൻ മാത്രം അറിയുന്ന ചില വ്യക്തികളുടെ നന്മയുള്ള മനസ്സാണ് ഇത്തരം ദൃശ്യങ്ങൾക്ക് മധുരമാകുന്നത്. വിഷമം അനുഭവിക്കുന്ന പല വ്യക്തികളുടെയും മനസ്സിന് സാന്ത്വനമായി വരുന്ന ചിലരുടെ സമീപനം പലപ്പോഴും അവർക്ക് സന്തോഷം നൽകുന്ന നിമിഷങ്ങൾ നൽകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന രോഗിക്ക് പാട്ടുപാടി കൊടുക്കുന്ന നേഴ്സിനെ ആണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. അവശനിലയിൽ കിടക്കുന്ന രോഗിയെ വളരെ ശ്രദ്ധയോടുകൂടി യാണ് ആ നേഴ്സ് പരിചരിക്കുന്നത്. സ്നേഹവും കരുണയും നിറഞ്ഞ ഒരു നല്ല മനസ്സിന് ഉടമയെ യാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഇത്തരത്തിലുള്ള വരെ നമുക്ക് അക്ഷരം തെറ്റാതെ മാലാഖമാർ എന്ന് വിശേഷിപ്പിക്കാൻ സാധിക്കും.

പലരും സ്വന്തം കാര്യം മാത്രം നോക്കുന്ന ഇന്നത്തെക്കാലത്ത് മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇത്തരം വ്യക്തികളേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇവിടെ ആ നേഴ്സ് മരുന്ന് കൊടുക്കുന്നതു കാണാം അതിന്റെ കൂടെ രോഗിയുടെ സന്തോഷത്തിനു വേണ്ടിയാണ് പാട്ടു പാടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *