ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ നിരവധി കാര്യങ്ങൾ ഉണ്ട്. ഓരോന്നും ഓരോ രീതിയിലുള്ള ഗുണങ്ങളാണ് ശരീരത്തിന് നൽക്കുന്നത്. ഇന്ന് ഇവിടെ കണ്ണിന് ഗുണം നൽകുന്ന ചില കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. മൺസൂൺ എല്ലാവർക്കും അറിയാവുന്ന പോലെ തണുത്ത കാലാവസ്ഥയുടെ കാലമാണ്. ജലം ഭക്ഷ്യ രോഗങ്ങൾ ഇൻഫ്ലുവെൻസ വയറിളക്കം മലേറിയ എലിപ്പനി മഞ്ഞപ്പിത്തം എന്നിവയുടെ കൂട്ടാളിയാണ് ഇത്.
മഴക്കാലം ധാരാളം നേത്ര അണുബാധകളെയും ക്ഷണിച്ചു വരുത്തുന്നുണ്ട്. മറ്റേത് ശരീരഭാഗത്തെയും പോലെ തന്നെ കണ്ണുകൾക്കും വളരെ കരുതൽ നൽകേണ്ട ഒന്നാണ് ഇത്. വൈറൽ ബാക്ടീരിയ ഫംഗസ് എന്നിങ്ങനെ നിരവധി നേത്ര അണുബാധകളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് മൺസൂൺ കാലത്തെ ഉയർന്ന ഈർപ്പം. വൈറസ് ബാക്ടീരിയ ഫംഗസ് കോൺടാക്ട് ലെൻസ് ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളാലും അണുബാധ ഉണ്ടാകാം.
മഴക്കാലത്ത് കണ്ണുകളിൽ ബാധിക്കാവുന്ന ചില അസുഖങ്ങളും. അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെങ്കണ്ണ് മഴക്കാലത്ത് സാധാരണയായി കണ്ണുകൾക്ക് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്. കണ്ണുകൾ ചുവന്ന നിറം ആകുന്ന അവസ്ഥയാണ് ഇത്. സമ്പർക്കം അല്ലെങ്കിൽ സ്പർശനം വഴി ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു.
കോർണിയ അണുബാധയും മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്നുണ്ട്. ഇത് കണ്ണുകൾക്ക് പരിക്കേറ്റ തിന്നാലും കോൺടാക്ട് ലെൻസ് കൃത്യമായ ശുചിത്വം ഇല്ലാതെ സൂക്ഷിക്കുന്ന വഴിയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അപകടകരമായ അണുബാധയാണ് ഇത്. ശ്രദ്ധിക്കാതെ പോയാൽ അന്ധത പ്രശ്നങ്ങൾക്ക് പോലും ഇത് കാരണമായേക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.