ഉണക്കമീൻ ഈ രീതിയിൽ ഒന്ന് കറക്കി എടുത്തു നോക്കൂ… ഇനി വ്യത്യസ്തമായ ഒന്ന് വീട്ടിൽ ഉണ്ടാക്കാം…

ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉണക്കമീൻ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഉണക്കമീൻ വെറുതെ മിക്സിയിൽ കറക്കിയൽ കിടിലൻ ഐറ്റം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യം തന്നെ ഉണക്കമീൻ കുതിർത്ത് കഴുകി വൃത്തിയാക്കിയെടുക്കുക.

പിന്നീട് മഞ്ഞപ്പൊടിയും ചേർക്കാതെ വെറുതെ ഇത് വറുത്തെടുക്കുക. ഇത് അത്യാവശ്യം വെന്തു വരുന്ന സമയം കൊണ്ട് ഇതിലേക്ക് ആവശ്യമായ മറ്റ് ഇൻഗ്രീഡിയൻസ് തയ്യാറാക്കാം. ചെറിയുള്ളി ആവശ്യത്തിന് എടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിലിട്ട് വെറുതെ ഒന്ന് കറക്കി എടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഈ സമയം കൊണ്ട് ഉണക്കമീൻ തയ്യാറായി കാണും. ഉള്ളി എണയിലേക്ക് ഇട്ട് കൊടുക്കുക.

പിന്നീട് ഇത് ചെറു തീയിൽ വരട്ടിയെടുക്കുക. എണ്ണ വേണമെങ്കിൽ കുറച്ചുകൂടി ചേർത്തു കൊടുക്കാവുന്നതാണ്. എത്ര ചെറിയുള്ളിയാണ് ആവശ്യം മാത്രമേ ചേർത്തു കൊടുക്കുക. അതുപോലെതന്നെ വറുത്തെടുത്ത മീനും മിക്സിയുടെ ജാറിൽ ഇട്ടശേഷം പൊടിച്ചെടുക്കുക.

പിന്നീട് വഴറ്റി എടുത്ത ഉള്ളിയിലേക്ക് മഞ്ഞൾപൊടിയും മുളക് പൊടിയും ആവശ്യത്തിന് ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴറ്റി ഉണക്കമീൻ പൊടിച്ചത് ഇതിലേക്ക് ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.