അയമോദകം കുറച്ച് വീട്ടിലുണ്ടെങ്കിൽ 100 ഉണ്ട് ഗുണങ്ങൾ… ഇനി വേഗം വീട്ടിൽ വാങ്ങി വെച്ചോ… | Ayamodhakam Benefits Malayalam

ഔഷധഗുണങ്ങൾ വളരെ കൂടുതലായി കാണാൻ കഴിയുന്ന ഒന്നാണ് അയമോദകം. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണിത്. വളരെയധികം ഔഷധഗുണമുള്ള സുഗന്ധ വ്യഞ്ജനമാണ് അയമോദകം. ഇതിനെ ഒരു ദഹനസഹായി ആയി ഉപയോഗിച്ചിരുന്നു. ആയുർവേദ വിധിപ്രകാരം അഷ്ട ചൂർണത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടാണ് അയമോദകം അമൂല്യമായ യൂനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാനപ്പെട്ട ചേരുവയാണ്. മനുഷ്യർക്കും കന്നുകാലികൾക്കും ഒരുപോലെ ഫലപ്രദമായ ഔഷധമാണ് ഇത്.

നാട്ടിൻപുറങ്ങളിലെ മരുന്ന് കൂടിയാണ് ഇത്. ഇതിനെ കേക്ക് ജീരകം എന്നും അറിയപ്പെടുന്നുണ്ട്. പലഹാരങ്ങളിലും മറ്റും ചേർക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പേര് വന്നത്. പ്രത്യേക രുചിയുള്ള ഇത് സ്വാദിനുള്ള ചേരുവ എന്നതിലുപരി ആരോഗ്യകരമായ നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നു കൂടിയാണ്. ഇന്ന് നിങ്ങളുമായി പങ്കു വയ്ക്കുന്നത് അയമോദകത്തെ കുറിച്ചാണ്. അമിതമായ വണ്ണം കുറയ്ക്കാനും ദഹനക്കേടിനും അയമോദകം തന്നെയാണ് ഏറ്റവും നല്ല മരുന്ന്.

വയറുകടി കോളറ വയറിളക്കം തുടങ്ങിയ പല രോഗങ്ങൾക്കുമുള്ള നല്ല മരുന്നു കൂടിയാണ് ഇത്. അയമോദകം മഞ്ഞൾ ചേർത്ത് അരച്ച് പുരട്ടുന്നത് ചർമ രോഗങ്ങൾക്കുള്ള നല്ല പ്രതിവിധി കൂടിയാണ്. ഇതിൽ തൈമോൾ ഘടകമാണ് ഈ ഗുണങ്ങൾ നൽകുന്നത്. ടൂത് പേസ്റ്റിലെയും മൗത്ത് വാഷിലേയും പ്രധാന ചേരുവയായ ഇത് വായയുടെയും പല്ലിന്റെയും ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. വിഷജന്തുക്കൾ കടിച്ച ഭാഗത്ത് അയമോദകം ഇല അരച്ച് പുരട്ടുന്നതും വളരെയേറെ സഹായകരമായ ഒന്നാണ്.

അയമോദകം കുതിർത്ത് അതിനൊപ്പം തന്നെ ചുക്കും തുല്യ അളവിൽ ചെറുനാരങ്ങാനീരും ചേർത്ത് പൊടിയാക്കി വയ്ക്കുക. ഇത് ശ്വാസകോശ സംബന്ധമായ പല പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകുന്ന ഒന്നാണ്. കഫ സംബന്ധമായ പ്രശ്നങ്ങൾ നിന്നും അയമോദകം നല്ല മരുന്നാണ്. അയമോദകം ഇട്ട വെള്ളത്തിൽ ആവി പിടിക്കുന്നത് ആസ്മ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. മൂക്കടപ്പ് മാറാനും ഇത് സഹായിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *