ദോശ ഉണ്ടാക്കുന്ന ദോശ തവ നല്ല മയമുള്ളത് അല്ലെങ്കിൽ ദോശ നല്ല രീതിയിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വളരെ പാടാണ്. ദോശ ഉണ്ടാക്കിയെടുക്കുമ്പോൾ ഒട്ടിപ്പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ദോശ വളരെ ഇഷ്ടമാണ്. എന്നാൽ കാലത്ത് വീട്ടിലെ അമ്മമാർക്ക് ഇത് ഉണ്ടാക്കിയെടുക്കാൻ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ചില സമയങ്ങളിൽ അടിപിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
എത്രയൊക്കെ എന്തെല്ലാം ചെയ്തിട്ടും കുത്തിയിട്ട് വരാതെ ഇരിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. പലതരത്തിലുള്ള പൊടി കൈകളും നാം നോക്കാറുണ്ട്. സവാള ഉണ്ടാക്കാം അതുപോലെതന്നെ മുട്ട ഓംപ്ലറ്റ് ഉണ്ടാക്കി നോക്കാറുണ്ട്. എന്നാലും ഇത് കൃത്യമായി ലഭിക്കാറില്ല. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എപ്പോഴും ദോശ ദോശക്കലിൽ തയ്യാറാക്കുന്നതാണ് ഏറ്റവും നല്ലത്. പാനിൽ നല്ല രുചി ലഭിക്കാമെന്നില്ല.
ഇത്തരത്തിലുള്ള കല്ല് മാറ്റിവയ്ക്കുകയും കുറച്ച് തുരുമ്പ് പിടിച്ചു ഉപയോഗിക്കാൻ പറ്റാതെ മാറ്റിയിരിക്കുന്ന കല്ലുകളും അതുപോലെതന്നെ പുതിയ കല്ലുകൾ ആണെങ്കിലും വളരെ എളുപ്പത്തിൽ മയക്കിയെടുക്കാനും ഒരു കാര്യം ചെയ്താൽ മതി. ഒരു നാരങ്ങ വലിപ്പത്തിലുള്ള കോൽ പുളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിൽ കുറച്ചു വെള്ളമൊഴിച്ച ശേഷം നല്ല കുഴമ്പ് പരിവത്തിൽ ആക്കി എടുക്കുക. ഇത് പുതിയ ചട്ടി ആയിക്കോട്ടെ അതുപോലെതന്നെ അടിപിടിച്ചു മാറ്റിവെച്ചിരിക്കുന്ന എന്തെങ്കിലും ചട്ടി ആയിക്കോട്ടെ.
ഇതിലേക്ക് നല്ല രീതിയിൽ തന്നെ തേച്ചുപിടിപ്പിക്കുക. ഇത് തേച്ചുപിടിപ്പിച്ച ശേഷം ഒരു മീഡിയം ഫ്ലമിൽ ഗ്യാസിൽ ഇട്ട് ചൂടാക്കുകയാണ് വേണ്ടത്. ചൂടാക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ വെള്ളം ഡ്രൈ ആകുന്നതാണ്. ഒരു 10 മിനിറ്റ്നുള്ളിൽ തന്നെ കല്ല് നന്നായി ചൂടായി വരുകയും പുളി നന്നായി പിടിച്ച് തുരുമ്പ് ഉണ്ടെങ്കിൽ പുതിയ ചട്ടി ഉണ്ടെങ്കിൽ അതിൽ എന്തെങ്കിലും അഴുക്ക് ഉണ്ടോ ഈ പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് തണുത്ത ശേഷം ഇത് കഴുകിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ദോശക്കല്ല് മയ പെടുത്തിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.