പപ്പടം ഇനി ഈ കാര്യം അറിഞ്ഞിട്ട് കഴിച്ചാൽ മതി… ഇത്രകാലം ഇത് അറിഞ്ഞില്ലല്ലോ…

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇത് ശരിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. മൂന്ന് തരത്തിലുള്ള പപ്പടമാണ് ഇതിന് ആവശ്യമുള്ളത്. രണ്ടു വ്യത്യസ്ത തരത്തിലുള്ള പപ്പടം. അതുപോലെതന്നെ ഇവിടെ തൊട്ടടുത്ത് തന്നെ ലൂസ് ആയി വാങ്ങിയ പപ്പടമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യം തന്നെ ഒരുപോലെയുള്ള മൂന്ന് പാത്രങ്ങൾ എടുക്കുക. മൂന്ന് പാത്രത്തിലേക്ക് വ്യത്യസ്ത കമ്പനികളുടെ പപ്പടം വെച്ചു കൊടുക്കുക.

പിന്നീട് ചെക്ക് ചെയ്യാൻ വേണ്ടി കുറച്ചു വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. വെള്ളം ഇതിൽ മൂന്നിലേക്കും ഒരേ അളവിൽ ഒഴിച്ച് കൊടുക്കുക. സാധാരണ പച്ചവെള്ളം മതിയാകും. പിന്നീട് 10 മിനിറ്റ് കഴിഞ്ഞ് പപ്പടത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് നോക്കാം. പപ്പടം പത്ത് മിനിറ്റ് കഴിഞ്ഞ് എടുക്കുമ്പോഴും ഇതുപോലെ കയ്യിൽ പിടിക്കാൻ കഴിയുന്ന രീതിയിലാണ് കാണുന്നത് പൊട്ടുന്നില്ല യാതൊരുവിധ രൂപ വ്യത്യാസവും വന്നിട്ടില്ല. ഷീറ്റ് പോലെയാണ് ഇരിക്കുന്നത് എങ്കിൽ ശ്രദ്ധിക്കുക. ഇനി നാടൻ പപ്പടം മാണെങ്കിൽ ഇത് ചെറുതായി വലുതായി വരുന്നതാണ്.

മാത്രമല്ല ഇത് കയ്യിൽ പിടിക്കുമ്പോൾ വിട്ടുപോരുന്ന അവസ്ഥയും ഉണ്ടാകും. അതുകൊണ്ടുതന്നെ ഇത് ശരിക്കും ഉഴുന്നുമാവ് ഉപയോഗിച്ച് തയ്യാറാക്കിയ പപ്പടമാണെന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇത് കയ്യിൽ പോലും പിടിക്കാൻ കഴിയാതെ വിട്ടു വരുന്നതാണ്. വളരെ സോഫ്റ്റ് ആയി കുഴഞ്ഞു വരുന്നതാണ്. മായം ചേർക്കാത്ത ഉഴുന്ന് മാവ് ഉപയോഗിച്ച് ഉണ്ടാക്കിയ പപ്പടം ആണെങ്കിൽ ഈയൊരു രീതിയിൽ വെള്ളം.

ചേർത്ത് കഴിഞ്ഞാൽ ഈ രീതിയിൽ പൊടിഞ്ഞു പോകുന്നതാണ്. സാധാരണ ഉഴുന്ന് മാവിന് പകരം മൈദ മാവ് സോഡിയം ബെൻ സൈറ്റ് എന്ന രാസവസ്തു ചേർത്ത് തയ്യാറാക്കുന്നതാണ് മായ കലർന്ന പപ്പടം. അതുകൊണ്ടുതന്നെ ഈ പപ്പടം ഷീറ്റ് പോലെ ഇരിക്കുന്നതാണ്. അതുകൊണ്ടുതന്നെ സ്ഥിരമായി മായം ഉള്ള പപ്പടം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

 

Leave a Reply

Your email address will not be published. Required fields are marked *