ക്രിയേറ്റിന് എന്ന് പറയുന്നത് എന്താണ് ഇത് കൂടുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ്. ഇതിന്റെ നോർമൽ വാലു എത്രയാണ്. ക്രിയേറ്റിൻ വാല്യൂ കിഡ്നിയുടെ ആരോഗ്യവുമായുള്ള ബന്ധം എന്താണ്. ക്രിയാറ്റിന് എന്ന് പറയുന്നത് കിഡ്നിയായി നമ്മുടെ ശരീരത്തിൽ നിന്നും ശുദ്ധീകരിച്ച് പുറന്തള്ളുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. ഇത് നോർമൽ അളവ് ഒരു അഡൾട്ടിൽ .7 മുതൽ വൺ പോയിന്റ് ടു വരെ ആണ്. ഇത് 1.4 നേക്കാൾ കൂടുകയാണെങ്കിൽ. കിഡ്നിക്ക് വളരെയധികം പ്രശ്നങ്ങളുണ്ട് എന്ന് തന്നെയാണ്.
ക്രിയാറ്റിൻ അളവ് നോർമൽ ആണെങ്കിൽ കിഡ്നി സുരക്ഷിതമാണെന്ന് കരുതേണ്ട. 1.4 ൽ അൽപ്പം എങ്കിലും കൂടിയിട്ടുണ്ട് എങ്കിൽ അതു 1.5 ആയിട്ടുണ്ടെങ്കിൽ കിഡ്നിയുടെ ഫംഗ്ഷനിൽ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാവുന്ന ഒരു കെമിക്കലാണ്. പ്രത്യേകിച്ച് ഊർജ്ജം ഉണ്ടാകുന്ന വേളയിൽ നമ്മുടെ മസിലുകളിൽ ഉണ്ടാകുന്ന ചെറിയ സാധനമാണ് ഇത്. ഇത് മൂത്രത്തിലൂടെ വേസ്റ്റായി പോകേണ്ട ഒന്നാണ്. എന്നാൽ പല അവസരങ്ങളിലും കിഡ്നിക്ക് ഡാമേജ് വരുമ്പോൾ മാത്രമല്ല. വ്യായാമം കൂടുതലായി ചെയ്താലും.
കൂടുതലായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിച്ചാലും ഇത്തരത്തിലുള്ള ക്രിയാറ്റിൻ വർദ്ധിക്കുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. പിന്നീട് ഇതിന്റെ ഭാഗമായി കിഡ്നി സ്റ്റോൺ യൂറിക് ആസിഡ് പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. 1.4 ൽ കൂടുതലായി കാണുമ്പോൾ തന്നെ കിഡ്നി ഫെയിലിയർ തുടക്കമായി എന്ന് തന്നെ കാണാവുന്നതാണ്. കിഡ്നി നല്ല രീതിയിൽ ഫംഗ്ഷൻ ചെയ്യുന്നില്ല. ഇതിന്റെ 70% പണിമുടക്ക് കഴിയുമ്പോൾ ആയിരിക്കും ക്രിയാറ്റിൻ ലെവൽ കൂടുന്നതും. ലക്ഷണങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം.
ചിലപ്പോൾ ഇതിന്റെ ലക്ഷണങ്ങൾ പലപ്പോഴും രോഗിക്ക് അറിയണമെന്നില്ല. ഒരു ലക്ഷണവും രോഗിയിൽ കാണണമെന്നില്ല. ചില ആളുകളിൽ ഇത് ശർദ്ദി ആയും കാണുന്നുണ്ട്. ചില സമയങ്ങളിൽ ശരീരവേദന ഉണ്ടാകാറുണ്ട്. മറ്റു ചില സമയങ്ങളിൽ ശ്വാസംമുട്ടൽ നെഞ്ചുവേദന ചുമ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. കിഡ്നി യൂറിനയി പുറന്തള്ളുന്നില്ല. യൂറിൻ അളവ് കുറഞ്ഞ് വരിക. അതുകൊണ്ടുതന്നെ ശരീരത്തിൽ മുഴുവൻ നീർക്കെട്ട് ഉണ്ടാകാം. ഇതിന്റെ പ്രധാന ഭാഗം ശ്വാസകോശത്തിൽ ആണ് ഉണ്ടാവുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.