ബാല്യകാലത്തെ ഓർമ്മകളിൽ കാണുന്ന പഴങ്ങാളിൽ ഒന്നാണ് ചാമ്പക്ക. ചെറുപ്പത്തിൽ ചാമ്പക്ക മരത്തിൽ കയറുന്നതും ചാമ്പക്ക പൊട്ടിച്ച് തിന്നുന്നതുമായ നിരവധി ഓർമ്മകൾ ഒട്ടുമിക്കവരുടെയും മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നായിരിക്കും. ഇത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചാമ്പക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്ന ഇതിന് പണ്ട് പ്രിയ കൂടുതലായിരുന്നു. നമ്മുടെ തൊടികളിൽ സർവ്വസാധാരണമായി നട്ടു വളർത്തുന്ന ചെറിയ വൃക്ഷം കൂടിയാണ് ഇത്.
എന്നാൽ മറ്റു ഫലങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ഈ പഴത്തിന് കിട്ടാതെ പോയിട്ടുണ്ട്. കൈവെള്ളയിൽ കുറച്ച് ഉപ്പിട്ട ശേഷം അതിൽ ചാമ്പക്ക തൊട്ട് ആസ്വദിച്ചു കഴിക്കുന്ന കുട്ടിക്കാലം ചിലർക്കെങ്കിലും ഓർമ്മയിൽ അവശേഷിക്കുന്ന ഒന്നായിരിക്കും. എന്നാൽ ഇന്നത്തെ കാലത്ത് ആർക്കും വേണ്ടാതെ താഴെ വീണുപോകുന്ന ചാമ്പക്ക കാണുമ്പോൾ വിഷമം തോന്നിപ്പോകും. ഈ ചാമ്പക്കയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇനി ഒരു ചാമ്പ പോലും വെറുതെ കളയല്ലേ. ചാമ്പക്ക പല പേരുകളിലും അറിയപ്പെടുന്നുണ്ട്. നിങ്ങളുടെ പരിസരത്ത് ഇതിന്റെ പേര് കമന്റ് ചെയ്യാമോ. റോസ് ചുവപ്പ് നിറങ്ങളിൽ ഇത് കാണാൻ കഴിയും. നല്ല ജലാംശം ഉള്ള കായകൾ വീടുകളിലെ ഫ്രിഡ്ജിൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. വിത്തു വഴി ഉണ്ടാക്കുന്ന ചാമ്പക്ക പ്രത്യേക പരിചരണം ഇല്ലാതെ തന്നെ വളരുന്ന ഒന്നാണ്.
ജലാംശം കൂടുതലുള്ളതിനാൽ ശരീരത്തിൽ നിന്നുള്ള ജല നഷ്ടം പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ക്യാൻസർ തടയാനും ചാമ്പക്ക കഴിവുണ്ട് എന്നാണ് പറയപ്പെടുന്നത്. ഉണക്കിയെടുത്ത് അച്ചാർ ഇടാനും ഇത് നല്ലതാണ്. ചാമ്പയുടെ പൂക്കൾ പനി കുറയ്ക്കാൻ വളരെ നല്ലതാണ്. പ്രമേഹരോഗികൾക്ക് ഇത് കഴിക്കാവുന്നതാണ്. കൂടാതെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇത് വളരെ സഹായകമാണ്. ഇതിലെ വൈറ്റമിൻ സി ഫൈബർ എന്നിവ കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.