ഈന്തപ്പഴം ശരീരത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. എന്നാൽ ഈന്തപ്പഴവും തേനും കൂടി ഈ രീതിയിൽ ചെയ്തു നോക്കിയിട്ടുണ്ടോ. ഈന്തപ്പഴം പോലെ തന്നെ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് തേൻ. ആയുർവേദത്തിലും പ്രധാനമായ സ്ഥാനം തേനിൽ അടങ്ങിയിട്ടുണ്ട്.
പുരുഷന്മാരുടെ ശേഷി വർദ്ധിപ്പിക്കാനും അതുപോലെ തന്നെ കൊളസ്ട്രോൾ നിയന്ത്രിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഇത് കഴിക്കാൻ ചില രീതികളുമുണ്ട്. അത്തരത്തിലുള്ള ചില രീതികളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തിനൊപ്പം ഈന്തപ്പഴം കഴിക്കുന്നത് ഹൃദയ ആരോഗ്യത്തിന് വളരെയേറെ ഗുണകരമായ ഒന്നാണ്.
ഈന്തപ്പഴം പാലിൽ ചേർത്ത് കഴിച്ചാൽ കൂടുതൽ ഊർജം ലഭിക്കുകയും ചെയ്യുന്നുണ്ട്. നമുക്കെല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ ഇത് ലഭിക്കണമെന്നില്ല. എങ്കിലും ഇടയ്ക്കെങ്കിലും ഈത്തപ്പഴം ഈ രീതിയിൽ കഴിക്കുന്നത് ശരീരത്തിന് ഗുണം നൽകുന്നുണ്ട്. ഇത് തേനിൽ മുക്കി കഴിച്ചാൽ ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കും. ഈന്തപ്പഴം തേനിൽ മുറിച്ചിട്ട് 12 മണിക്കൂർ വയ്ക്കുക പിന്നീട് കഴിക്കുന്നത് തടി കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്.
ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ഹൃദയ ആരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഈത്തപ്പഴം അതുപോലെതന്നെ ബദാമും രാത്രി തിളപ്പിച്ച് പാലിൽ ഇട്ട് വെച്ചശേഷം രാവിലെ അരച്ചു കഴിച്ചാൽ പുരുഷന്മാരുടെ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തടി കൂടാതെ തൂക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്.