വീട്ടിലെ വീട്ടമ്മമാർ നേരിടുന്ന ചില പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി ബുദ്ധിമുട്ടുന്ന പല പ്രശ്നങ്ങളും നിസാരമായി ചെയ്തെടുക്കാം. ആദ്യ ടിപ്പ് പരിചയപ്പെടാം. കുറേക്കാലം ഉപയോഗിക്കുമ്പോൾ ചായ അരിപ്പ ഈ രീതിയിൽ കറപിടിച്ച് അരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയുക ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല. ഇത് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്ന് കൂടി ഇവിടെ പറയുന്നുണ്ട്.
ഈ അരിപ്പ ഒരു പാത്രത്തിൽ വെള്ളമെടുത്ത ശേഷം അതിലേക്ക് വച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഇതിലേക്ക് ഡിഷ് വാഷ് കൂടി ഒഴിച്ചു കൊടുക്കുക. പിന്നീട് ഗ്യാസ് ഫ്ലെയിം ഓണാക്കിയ ശേഷം ഇത് തിളപ്പിക്കാൻ വയ്ക്കുക. ഇങ്ങനെ ചെയ്താൽ കുറച്ചു കഴിയുമ്പോൾ തിളച്ച് പതഞ്ഞു പൊങ്ങി വരുന്നതാണ്. അഞ്ചാറു മിനിറ്റ് ഇത് ചെറിയ തീയിൽ തിളപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇത് നന്നായി ഇളകി വരണം. ഇങ്ങനെ ചെയ്താൽ കഴുകി കളഞ്ഞാൽ നല്ല രീതിയിൽ തന്നെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് ആ വെള്ളത്തിൽ തന്നെ ഇട്ടുവച്ച് പിറ്റേദിവസം കഴുകുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കഴുകിയെടുക്കാൻ സാധിക്കുന്നതാണ്. പിനീട് അരിപ്പ ക്ലീൻ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കാൻ സാധിക്കുന്നതാണ്. വെള്ളം ഒഴുകുന്നതോടൊപ്പം തന്നെ പൊടികൾ പെട്ടെന്ന് തന്നെ പോകുന്നതാണ്. അടുത്തത് മീൻ എങ്ങനെ കുറെ ദിവസം എടുത്തു വയ്ക്കാം എന്ന് നോക്കാം. ഒരുവിധം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഇത്.
കുറേ ദിവസത്തേക്ക് എടുത്തു വയ്ക്കുകയാണ് എങ്കിൽ മീനിന്റെ മുകളിലായി വെള്ളം നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു വയ്ക്കുക. ഇതു മൂടി വയ്ക്കുക ഇത് ഒരാഴ്ച രണ്ടാഴ്ച വരെ ഫ്രഷ് ആയിരിക്കുന്നതാണ്. അതുപോലെതന്നെ മീൻ മുറിച്ചു കഴിഞ്ഞാൽ മീനിൽ ഉണ്ടാവുന്ന സ്മെല്ല് കയ്യിൽ നിന്ന് പോകാൻ ബുദ്ധിമുട്ടാണ്. ഇനി ഇത് വളരെ എളുപ്പത്തിൽ തന്നെ കളയാം. കറിവേപ്പില ഞരടിയാൽ ഈ പ്രശ്നങ്ങൾ മാറ്റാവുന്നതാണ്. അതുപോലെ തന്നെ ചെറിയ മീനുകൾ വൃത്തിയാക്കാൻ സേഫ്റ്റി പിന്നെ ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങളും താഴെപ്പറയുന്നുണ്ട് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.