വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ കുത്തിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമ്പൻ കുത്തിയ വസ്ത്രങ്ങൾ പലപ്പോഴും വീട്ടിൽ മാറ്റി വയ്ക്കുകയാണ് പതിവ്. എന്നാൽ ഇനി അത്തരത്തിലുള്ള വസ്ത്രങ്ങൾ മാറ്റിവെക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ഇനി വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വെള്ള വസ്ത്രങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. നമ്മുടെ ബസ്സുകളിലും അതുപോലെ തന്നെ തോർത്തുകളിലും കരിമ്പൻ പുള്ളികൾ ഉണ്ടാവാറുണ്ട്.
കറുത്ത ചെറിയ പുള്ളികൾ ആണ് കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിൽ പുള്ളികൾ ഉണ്ടാകുന്ന തോർത്തുകൾ അല്ലെങ്കിൽ ഡ്രസ്സുകൾ ആണെങ്കിൽ നമ്മൾ ഉപയോഗിക്കാതെ മാറ്റിവയ്ക്കുകയാണ് പതിവ്. എന്നാൽ ഇനി മുതൽ ഇത്തരത്തിൽ മാറ്റി വയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല. ഇതിൽ കാണുന്ന പുള്ളികൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കരിമ്പൻ പുള്ളികൾ കളഞ്ഞശേഷം തോർത്ത് അല്ലെങ്കിൽ ഡ്രസ്സ് എന്താണെങ്കിലും പുതിയത് പോലെ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നമ്മളുമായി പങ്കുവെക്കുന്നത്.
ഈയൊരു തോർത്ത് ആണ് ക്ലീൻ ചെയ്ത് എടുക്കുന്നത്. ഇതിൽ നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തോർത്ത് എങ്ങനെ വളരെ പെട്ടെന്ന് ക്ലീൻ ചെയ്തെടുക്കാവുന്ന നോക്കാം. ഇത് ക്ലീൻ ചെയ്യാനായി ആദ്യം ഒരു ബേസിൻ എടുക്കുക. ഇതിലേക്ക് സാധാരണ പച്ചവെള്ളം ഒഴിച്ചു കൊടുക്കുക. ക്ലീൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ഡ്രസ്സ് മുങ്ങുന്ന അത്രയും വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുറച്ച് ക്ലോറോക്സ് ആണ്. ഇത് ലിക്വിഡ് ഫോമിൽ ഉള്ളത് ചേർത്തു കൊടുക്കാം. ഇത് ഒഴിച്ചുകൊടുത്ത ശേഷം നല്ല രീതിയിൽ തന്നെ മിസ് എടുക്കാവുന്നതാണ്.
പിന്നീട് കരിമ്പൻ കുത്തിയ വസ്ത്രങ്ങൾ ഇതിൽ നല്ല രീതിയിൽ മുക്കി വയ്ക്കുക. ഒരിക്കലും ഇത് പൊങ്ങി ഇരിക്കരുത്. നല്ല രീതിയിൽ മുങ്ങിയിരുന്നാൽ മാത്രമേ ഇതിലെ പുള്ളികൾ പോയി കിട്ടുകയുള്ളൂ. ഇനി രണ്ടു മണിക്കൂർ കഴിഞ്ഞ് നോക്കാം. ഇതിൽ ഉള്ളത് പോയോ എന്ന് നോക്കാം. ഇതിൽ നല്ല രീതിയിൽ കരിമ്പൻ പിടിച്ചത് കൊണ്ടാണ് ഇത്തരത്തിൽ കുറെ സമയം എടുക്കുന്നത്. അല്ലെങ്കിൽ രണ്ടു മണിക്കൂർ കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ കരിമ്പൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള കിടിലം വഴിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.