നമ്മുടെ നാടിൻപുറങ്ങളിൽ പ്രത്യേകിച്ച് കേരളീയർ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്ന പ്രധാന ഭക്ഷണ വസ്തുവാണ് ഏത്തപ്പഴം. പഴങ്ങളിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നുകൂടിയാണ് ഇത്. ആരോഗ്യപരമായി മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഇത്. നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം മൂന്ന് തരത്തിലുള്ള കാർബോഹൈഡ്രേറ്റുകൾ കൊണ്ട് സമ്പുഷ്ടമാണ്. ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പ് സത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതൽ ഉള്ളതാണ്.
അതുകൊണ്ടുതന്നെ ഉയർന്ന ഊർജ്ജം പ്രധാനം ചെയ്യുന്ന പഴമാണ് നേന്ത്രപ്പഴം. രണ്ടു പഴം ഒന്നരമണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്ക് ഉള്ള ഇന്ധനം പ്രധാനം ചെയ്യുന്നു എന്ന് ഗവേഷകർ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ കായിക വിനോദങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ ഈ പഴം ഇത്രയധികം കഴിക്കുന്നത്. ഇതിൽ പ്രകൃതിദത്തമായ മൂന്നു തരത്തിലുള്ള പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഉയർന്ന കാലറി ഉള്ള പഴമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്.
സാധാരണ ആരോഗ്യസ്ഥിതിയിലുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം പുഴുങ്ങിയത് അല്ലാതെയോ കഴിക്കാൻ സാധിക്കുന്നതാണ്. എന്നാൽ പ്രമേഹരോഗികൾ ഈ പഴം ഒഴിവാക്കുന്നതാണ് ഉചിതം. ഇതിൽ കാർബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ കാരണമാകുന്നു. ഏത്തപ്പഴത്തിലും മറ്റു പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടും തന്നെ ഇല്ല.
അതുകൊണ്ടുതന്നെ ഉയർന്ന കൊളസ്ട്രോൾ രോഗികൾ പോലും ഏത്തപ്പഴമോ മറ്റു വാഴപ്പഴങ്ങളും ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഒരു വ്യായാമം ഇല്ലാത്ത കൊളസ്ട്രോൾ രോഗികൾ പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിൽ കൊളസ്ട്രോൾ ഇല്ലെങ്കിലും ഇതിലെ അന്നജം കൊഴുപ്പായി മാറ്റപ്പെടും. പ്രമേഹ രോഗികൾ ഏത്തപ്പഴം ഉപയോഗിക്കുകയാണെങ്കിൽ പുഴുങ്ങാത്തത് കഴിക്കുന്നത് ആണ് നല്ലത്. കാരണം പഴം പുഴുങ്ങുമ്പോൾ അവയുടെ കാർബോഹൈഡ്രേറ്റ് കുറേക്കൂടി വേഗത്തിൽ ശരീരത്തിൽ ലഭ്യമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.